---
title: "കൊള്ള സംഘത്തിന്റെ സ്വന്തം നാടെ, നല്ല നമസ്ക്കാരം; ഹരീഷ് പേരാടിയുടെ  ഫേസ്ബുക്ക് പോസ്റ്റ് വൈറൽ    "
english_title: "Now Harish Peradi's Facebook post is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94729/now-harish-peradis-facebook-post-is-going-viral"
published_at: "2023-02-04T21:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de864897ac2_hareesh_peradi.jpg"
keywords: []
---

# കൊള്ള സംഘത്തിന്റെ സ്വന്തം നാടെ, നല്ല നമസ്ക്കാരം; ഹരീഷ് പേരാടിയുടെ  ഫേസ്ബുക്ക് പോസ്റ്റ് വൈറൽ    

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹരീഷ് പേരാടി. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല പലപ്പോഴും സമൂഹത്തിൽ നടക്കുന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹരീഷ് പേരാടി. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല പലപ്പോഴും സമൂഹത്തിൽ നടക്കുന്ന സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. 

ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മദ്യത്തിൻ്റെ വില ഉയർത്തിയ വിഷയത്തിൽ ആണ് ഇപ്പോൾ ഇദ്ദേഹം പോസ്റ്റ് നടത്തിയിരിക്കുന്നത്.

***

ശക്തമായ ഇദ്ദേഹത്തിന്റെ പ്രതിഷേധവും ഇദ്ദേഹം ഇതിൽ അറിയിക്കുന്നുണ്ട്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്. സർക്കാരിനെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം വിമർശനം നടത്തിയിരിക്കുന്നത്.

നടൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ***

രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750 എം എൽ വാങ്ങിച്ചു. വില 455/- കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്. കൊള്ള സംഘത്തിന്റെ സ്വന്തം നാടെ. നല്ല നമസ്ക്കാരം” – ഇതാണ് താരത്തിന്റെ മുഴുവൻ പോസ്റ്റ്.

അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. നിങ്ങൾ ഒരു ഉത്തരവാദിത്വമുള്ള സിനിമ പ്രവർത്തകൻ അല്ലേ എന്നും നിങ്ങൾ എങ്ങനെയാണ് ഇതുപോലെ മദ്യത്തിൻറെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.

അതേ സമയം മദ്യത്തിന്റെ വില ഉയർത്തിയാൽ മറുഭാഗത്ത് മറ്റൊരു ചെകുത്താൻ ആയിരിക്കും വളർന്നുവരുന്നത് എന്ന് മയക്കുമരുന്ന് ഉപയോഗത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നടൻ മുരളി ഗോപിയും രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94729/now-harish-peradis-facebook-post-is-going-viral)