---
title: "മുരളി ഗോപിയുമായിട്ടുള്ള ലിപ്‌ലോക് ആദ്യം പറഞ്ഞിരുന്നില്ല; എന്നാൽ ആ സീൻ മാത്രം പ്രൊമോട്ട് ചെയ്തത് തന്നെ വേദനിപ്പിച്ചു -ഹണി റോസ്"
english_title: "Liplock with Murali Gopi was not said at first; But promoting that scene alone hurt her -Honey Rose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94728/liplock-with-murali-gopi-was-not-said-at-first-but-promoting-that-scene-alone-hurt-her-honey-rose"
published_at: "2023-02-04T21:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de866d8a37e_honey_2.jpg"
keywords: []
---

# മുരളി ഗോപിയുമായിട്ടുള്ള ലിപ്‌ലോക് ആദ്യം പറഞ്ഞിരുന്നില്ല; എന്നാൽ ആ സീൻ മാത്രം പ്രൊമോട്ട് ചെയ്തത് തന്നെ വേദനിപ്പിച്ചു -ഹണി റോസ്

> **Lead Summary:** കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസ് ഇപ്പോള്‍ അറിയപ്പെടുന്നത്. അടുത്തിടെയായി നിരവധി സ്ഥലങ്ങളില്‍ ഉദ്ഘാടനത്തിനായി ഹണി എത്തിയതോടെയാണ് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ സിനിമയിലും പുറത്തും ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും നിരന്തരം നേരിടേണ്ടി വരുന്നതിനെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍.

## Article Content

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസ് ഇപ്പോള്‍ അറിയപ്പെടുന്നത്. അടുത്തിടെയായി നിരവധി സ്ഥലങ്ങളില്‍ ഉദ്ഘാടനത്തിനായി ഹണി എത്തിയതോടെയാണ് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ സിനിമയിലും പുറത്തും ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും നിരന്തരം നേരിടേണ്ടി വരുന്നതിനെ പറ്റി മനസ് തുറക്കുകയാണ് നടിയിപ്പോള്‍.

വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റിയും ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഹണി പറഞ്ഞിരുന്നു. ആകെ ഒരു സിനിമയിലെ അങ്ങനൊരു രംഗം ചെയ്തിട്ടുള്ളു. എന്നാല്‍ അതിനെ മാര്‍ക്കറ്റ് ചെയ്തതാണ് വിവാദമായി മാറിയതെന്നാണ് നടി പറയുന്നത്. 'ലിപ്‌ലോക്ക് സീന്‍ ഞാന്‍ ആ ഒരു സിനിമയില്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളതായി എന്നോട് പറഞ്ഞിട്ടുമില്ല.

വളരെ ആഴത്തില്‍ ഇമോഷണലായിട്ടുള്ളതാണ് ഞാന്‍ ചെയ്ത കഥാപാത്രവും എനിക്ക് ചുറ്റുമുണ്ടായിരുന്നവരും എല്ലാം . ആ രംഗം എടുക്കുന്നതിന്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി ആ രംഗത്തെ കുറിച്ച് പറഞ്ഞത്. അത്രയധികം ഇന്റന്‍സ് ആയിട്ടുള്ള കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്'. ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല എന്നൊക്കെ സംവിധായകന്‍ പറഞ്ഞപ്പോൾ അവരുടെ സംസാരത്തില്‍ ഞാന്‍ കണ്‍വിന്‍സിങ് ആയി. അതുകൊണ്ടാണ് ആ രംഗം ചെയ്തത്.

ആ സന്ദര്‍ഭത്തിന് ലവ് മേക്കിങ് എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. എന്നാല്‍ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നാണ് അങ്ങനൊരു പ്രവൃത്തി വരുന്നത്. ഈ സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച് അത്തരത്തില്‍ സിനിമയെ പ്രാമോട്ട് ചെയ്യാന്‍ ശ്രമിച്ചത് കണ്ടപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയി. ഞാന്‍ മനസിലാക്കിയ സിനിമയോ എനിക്ക് പറഞ്ഞ് തന്ന സിനിമയോ അല്ല. തീര്‍ത്തും വ്യത്യസ്തമായിരുന്നു അതോടെ എനിക്ക് ഭയങ്കര വിഷമമായി.

ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചു എന്ന് പറഞ്ഞ് തന്റെ പേരിലുണ്ടായ വിവാദത്തെ പറ്റിയും അഭിമുഖത്തില്‍ ഹണി റോസ് മനസ് തുറന്നു . 'ആ സിനിമയുടെ കഥയും എനിക്ക് വണ്‍ ലൈനായി പറഞ്ഞ് തരികയായിരുന്നു. ഡയലോഗുകള്‍ കേട്ടപ്പോഴോ അഭിനയിക്കുമ്പോഴോ അത് തെറ്റായ വാക്കുകളാണെന്ന തോന്നല്‍ എനിക്ക് ഉണ്ടായിട്ടില്ല. സാധാരണ ജീവിതത്തില്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും ഒക്കെ കേട്ട വാക്കുകള്‍ തന്നെയായിരുന്നു അവയെന്ന്', ഹണി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94728/liplock-with-murali-gopi-was-not-said-at-first-but-promoting-that-scene-alone-hurt-her-honey-rose)