---
title: "''ഇൻഡസ്ട്രി വളരെ മോശമാണ്,ഞാൻ ഉൾപ്പെടെ പലരും പണം കൊടുത്ത് അങ്ങനെ ചെയ്യിക്കുന്നതാണ്''; വെളിപ്പെടുത്തലുമായി വിജയ് ബാബു "
english_title: ""Industry is very bad, reveals Vijay Babu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94725/industry-is-very-bad-reveals-vijay-babu"
published_at: "2023-02-04T21:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de82d66abd0_VIJAY_BABU_F.jpg"
keywords: []
---

# ''ഇൻഡസ്ട്രി വളരെ മോശമാണ്,ഞാൻ ഉൾപ്പെടെ പലരും പണം കൊടുത്ത് അങ്ങനെ ചെയ്യിക്കുന്നതാണ്''; വെളിപ്പെടുത്തലുമായി വിജയ് ബാബു 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനി ഇദ്ദേഹത്തിൻറെതാണ്. ഇതിലൂടെ നിരവധി മികച്ച സിനിമകളാണ് ഇദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങൾ മലയാള സിനിമയുടെ മേൽ നടത്തുന്ന സ്വാധീനതയെ കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. മിർച്ചി മലയാളത്തിൽ നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനി ഇദ്ദേഹത്തിൻറെതാണ്. ഇതിലൂടെ നിരവധി മികച്ച സിനിമകളാണ് ഇദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങൾ മലയാള സിനിമയുടെ മേൽ നടത്തുന്ന സ്വാധീനതയെ കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. മിർച്ചി മലയാളത്തിൽ നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.

> “സമൂഹമാധ്യമങ്ങളിൽ വരുന്ന മിക്കവാ വാർത്തകളും പെയ്ഡ് ന്യൂസ് ആണ്. നിങ്ങൾ അത്തരത്തിൽ ഒരു സാഹചര്യത്തിൽ എത്തിയാൽ മാത്രമാണ് എത്രത്തോളം ഫേക്ക് ആയിട്ടുള്ള ഒരു ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. നമ്മളെക്കുറിച്ച് കഥകൾ എഴുതാതിരിക്കാൻ നമ്മൾ അവർക്ക് പണം നൽകണം. ഈ വാർത്തകളിൽ നിന്നും സത്യം മനസ്സിലാക്കുക എന്നത് ബുദ്ധിമുട്ടാണ്. നിങ്ങൾ സ്വയം നിങ്ങളെ തന്നെ ജഡ്ജ് ചെയ്യണം. ഒരു ഘട്ടം എത്തിയാൽ ഇതൊന്നും നിങ്ങളെ ബാധിക്കില്ല. നമ്മൾ പോലും അറിയാത്ത കഥകൾ നമ്മളുടെ പേരിൽ പ്രചരിക്കുന്നു” – വിജയ് ബാബു പറയുന്നു.

> “ഞാൻ കോർപ്പറേറ്റ് മേഖലയിൽ നിന്നും സിനിമയിൽ എത്തിയ വ്യക്തിയാണ്. ഞാൻ ഇത്രയും പോപ്പുലർ ആയിരുന്നു എന്ന് കഴിഞ്ഞ കൊല്ലം മാത്രമാണ് മനസ്സിലാക്കുന്നത്. സിനിമകളുടെ നിരൂപണങ്ങളും ഇതുപോലെ പണം നൽകി ചെയ്യിക്കുന്നത് ആണ്. ഞാൻ ഉൾപ്പെടെയുള്ള പ്രൊഡ്യൂസർമാർ പണം നൽകിയാണ് സിനിമകളെ മാർക്കറ്റ് ചെയ്യുന്നത്. 80 ശതമാനം നിരൂപണങ്ങളും പെയ്ഡ് ആണ്. അതല്ലാതെ നമുക്ക് വേറെ നിവർത്തിയില്ല. കാരണം നമ്മുടെ സിനിമകളെ ഡിഗ്രേഡ് ചെയ്യുവാൻ ആളുകൾ ഉണ്ട്. നമ്മൾ പൂർണ്ണ കോൺഫിഡൻസിലാണ് സിനിമകൾ എടുക്കുന്നത്. ഈ സിനിമകളൊന്നും ഓടരുത് എന്ന് ഉദ്ദേശത്തോടെ റിവ്യൂ ചെയ്യുന്നവർ” – വിജയ് ബാബു പറയുന്നു.

> “പെയ്മെൻറ് നൽകിയിട്ടും സിനിമയെക്കുറിച്ച് മോശമായി എഴുതുന്ന ആളുകൾ ഉണ്ട്. ഇൻഡസ്ട്രി വളരെ മോശമാണ്. മുൻപ് സമൂഹ മാധ്യമങ്ങൾക്ക് ഇത്രയും ഗ്രോത്ത് ഉണ്ടായിട്ടില്ല. മനപ്പൂർവ്വം റേറ്റിംഗ് കുറയ്ക്കുന്ന ആളുകൾ ഉണ്ട്” – വിജയ് ബാബു വെളിപ്പെടുത്തുന്നു. ആദ്യമായിട്ടാണ് ഒരു നിർമ്മാതാവ് ഇങ്ങനത്തെ കാര്യങ്ങൾ തുറന്നു പറയുന്നത്. അപ്പോൾ ഇതൊക്കെയാണല്ലേ സിനിമ പിന്നണി മേഖലയിൽ നടക്കുന്നത് അല്ലേ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94725/industry-is-very-bad-reveals-vijay-babu)