---
title: "സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന വേദിക്ക് സമീപം സ്ഫോടനം, സ്ഫോടനം നടന്നത് എങ്ങനെ എന്നറിയുമോ? "
english_title: "Do you know how the explosion took place near the venue where Sunny Leone was supposed to perform?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94714/do-you-know-how-the-explosion-took-place-near-the-venue-where-sunny-leone-was-supposed-to-perform"
published_at: "2023-02-04T20:55:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de7acaeecbc_SUNNY_LION_F.jpg"
keywords: []
---

# സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന വേദിക്ക് സമീപം സ്ഫോടനം, സ്ഫോടനം നടന്നത് എങ്ങനെ എന്നറിയുമോ? 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ. യഥാർത്ഥത്തിൽ ഒരു കനേഡിയൻ താരമാണ് ഇവർ എങ്കിലും ഇവർക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആണ് എന്ന് നമുക്ക് ഇവർ കേരളത്തിൽ വന്നപ്പോൾ ഉണ്ടായ തിരക്ക് കണ്ടാൽ മനസ്സിലാവും. ബോളിവുഡ് സിനിമകളിലൂടെയാണ് ഇവർ ഇന്ത്യൻ മണ്ണിൽ അരങ്ങേറുന്നത് എങ്കിലും ഇപ്പോൾ ഇവർ സൗത്ത് ഇന്ത്യൻ മേഖലയിൽ സജീവമാകുവാനുള്ള ഒരുക്കത്തിലാണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ. യഥാർത്ഥത്തിൽ ഒരു കനേഡിയൻ താരമാണ് ഇവർ എങ്കിലും ഇവർക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആണ് എന്ന് നമുക്ക് ഇവർ കേരളത്തിൽ വന്നപ്പോൾ ഉണ്ടായ തിരക്ക് കണ്ടാൽ മനസ്സിലാവും. ബോളിവുഡ് സിനിമകളിലൂടെയാണ് ഇവർ ഇന്ത്യൻ മണ്ണിൽ അരങ്ങേറുന്നത് എങ്കിലും ഇപ്പോൾ ഇവർ സൗത്ത് ഇന്ത്യൻ മേഖലയിൽ സജീവമാകുവാനുള്ള ഒരുക്കത്തിലാണ്.

അതേ സമയം കേരളത്തിൽ മാത്രമല്ല ഇവർ എവിടെയൊക്കെ പൊതു പരിപാടിയിൽ പങ്കെടുത്താലും അവിടെയെല്ലാം വലിയ ജനത്തിരക്ക് ആയിരിക്കും അനുഭവപ്പെടുന്നത്. ഇപ്പോൾ ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇവർ പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയുടെ സ്റ്റേജിന് സമീപം സ്ഫോടനം നടന്നിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഈ വാർത്തകൾ ഇപ്പോൾ എല്ലാവരെയും തെറ്റിച്ചിരിക്കുകയാണ്. ഒരുപക്ഷേ സ്ഫോടനം നടന്നിരുന്നു എങ്കിൽ ആയിരക്കണക്കിന് ആളുകൾ ആയിരിക്കും ഒരു പക്ഷേ അപായപ്പെടുന്നത്.

കാരണം സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടിയിലെ തിരക്ക് നമുക്ക് അറിയാമല്ലോ.ഞായറാഴ്ച ആയിരുന്നു പരിപാടി നടക്കാനിരുന്നത്. വേദിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇംഫാൽ എന്ന് പറയുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. മണിപ്പൂരിന്റെ തലസ്ഥാനമാണ് ഇത്. ഇവിടെ ഒരു ഫാഷൻ ഷോ നടക്കാനിരിക്കുകയായിരുന്നു. ഇതിന് സമീപമാണ് സ്ഫോടനം നടന്നത്. രാവിലെ ആറരയോടെ ആയിരുന്നു സ്ഫോടനം നടന്നത്.

വേദിയിൽ നിന്നും 100 മീറ്റർ മാത്രം അകലെ ആയിരുന്നു സംഭവം നടന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ സ്ഫോടത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല എന്ന് മാത്രമല്ല സംഭവത്തിൽ ഇതുവരെ ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തതായി അറിയില്ല. അതേസമയം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ, അല്ലെങ്കിൽ ഗ്രനേഡ് പോലെയുള്ള വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നിരിക്കുന്നത് എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക.

### Related Links & Sources
- [Original Story Source](https://moviemax.in/news/94714/do-you-know-how-the-explosion-took-place-near-the-venue-where-sunny-leone-was-supposed-to-perform)