---
title: "'ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്'; ദുൽഖറിനെതിരേ വന്ന കമന്റിന് മറുപടിയുമായി ഷൈജു കുറുപ്പ് "
english_title: "Shaiju Kurup responds to the comment against Dulqar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94700/shaiju-kurup-responds-to-the-comment-against-dulqar"
published_at: "2023-02-04T19:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de691da8fb0_DQ_AND_SHAIJU_F.jpg"
keywords: []
---

# 'ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്'; ദുൽഖറിനെതിരേ വന്ന കമന്റിന് മറുപടിയുമായി ഷൈജു കുറുപ്പ് 

> **Lead Summary:** **ദു**ല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

## Article Content

**ദു**ല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ ഷൈജു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.എന്നാല്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ സൈജു കുറിപ്പിന്റെ ഒരു ആരാധകന്‍ കമന്റുമായി എത്തിയിരുന്നു. സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്”എന്നായിരുന്നു കമന്റ്.

ഇതിന് സൈജു പറഞ്ഞ മറുപടി ആണ് ശ്രദ്ധ നേടുന്നത്. ബ്രോ, നിങ്ങള് പറയുന്നത് തെറ്റാണ്.ദുൽഖർ തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു സൈജുവിന്റെ പ്രതികരണം. മാത്രമല്ല എന്നെ ആഴത്തില്‍ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍’ എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖറാണ്. ഇങ്ങനെയുള്ള കമന്റുകള്‍ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും നിസ്വാര്‍ഥമായി ആളുകളെ സഹായിക്കുന്നു” എന്നാണ് സൈജുവിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/94700/shaiju-kurup-responds-to-the-comment-against-dulqar)