---
title: "വാണിയമ്മ മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല; അമ്മ ഇവിടെത്തന്നെയുണ്ട്’; നെഞ്ചു നീറി ശരത്"
english_title: "I do not believe that Vaniamma is dead; Mother is right here'; Chest swelling"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94699/i-do-not-believe-that-vaniamma-is-dead-mother-is-right-here-chest-swelling"
published_at: "2023-02-04T19:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de8354197a3_sharath_vani.jpg"
keywords: []
---

# വാണിയമ്മ മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല; അമ്മ ഇവിടെത്തന്നെയുണ്ട്’; നെഞ്ചു നീറി ശരത്

> **Lead Summary:** **സം**ഗീതത്തിന്റെ കാര്യത്തിൽ വാണി ജയറാം ഒരു ബ്ലോട്ടിങ് പേപ്പർ ആയിരുന്നു.

## Article Content

**സം**ഗീതത്തിന്റെ കാര്യത്തിൽ വാണി ജയറാം ഒരു ബ്ലോട്ടിങ് പേപ്പർ ആയിരുന്നു.

ഒരിക്കൽ പറഞ്ഞു കൊടുക്കുന്ന കാര്യം അപ്പോൾ തന്നെ പഠിച്ച് തിരിച്ചു പാടിത്തരും.

താൻ ആദ്യമായി സംഗീതം ചെയ്ത പാട്ട് പാടിയത് വാണിയമ്മ ആണ്.വാണിയമ്മയുമായി അടുത്തിടപഴകാൻ കഴിഞ്ഞത് ദൈവത്തിന്റെ അനുഗ്രഹം കാരണമാണെന്നും വാണിയമ്മയുടെ അകാലത്തിലുള്ള മരണം തന്നെ സംസാരിക്കാൻ പോലും അശക്തനാക്കുന്നുവെന്നും ശരത് പറയുന്നു.

ഈ അടുത്ത കാലത്തുതന്നെ ഒരു മണിക്കൂറോളം വാണിയമ്മയുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അതൊക്കെ എന്റെ മനസ്സിൽ ഇങ്ങനെ കിടക്കുകയാണ്.

അടുത്തിടെ അമ്മയെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി അത്ര മോശമൊന്നും അല്ലായിരുന്നു.

ഒരു കുഴപ്പവുമില്ലാതെ നടന്നതു കണ്ടതാണ് ഞാൻ അതുകൊണ്ടാണ് ഈ വിയോഗം എനിക്ക് ഒട്ടും വിശ്വസിക്കാൻ കഴിയാത്തത്.

ഞാൻ ആദ്യമായി സംഗീതം ചെയ്ത പാട്ട് പാടിയത് വാണിയമ്മ ആണ്.എനിക്കു തുടക്കം കുറിച്ചു തന്ന അമ്മ. എന്റെ ഒരു ആൽബത്തിൽ അമ്മ രണ്ടു പാട്ട് പാടിത്തന്നിട്ടുണ്ട്.അതൊന്നും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.

‘വാണിയമ്മ ഇനിയില്ല എന്നു എനിക്ക് വിശ്വസിക്കാൻ വയ്യ. ഒരു വിധത്തിലും വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.വാണിയമ്മ ഇപ്പോഴും എവിടെയോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് അത് മതി’, ശരത് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94699/i-do-not-believe-that-vaniamma-is-dead-mother-is-right-here-chest-swelling)