'ജീവിതത്തില്‍ തോറ്റുപോകാതെ തന്നെ പിടിച്ചു നിര്‍ത്തിയ ചില വിലപ്പെട്ട നിമിഷങ്ങള്‍'; മകനെ കുറിച്ച് അമ്പിളി ദേവി പറയുന്നത് കേട്ടോ..?

'ജീവിതത്തില്‍ തോറ്റുപോകാതെ തന്നെ പിടിച്ചു നിര്‍ത്തിയ ചില വിലപ്പെട്ട നിമിഷങ്ങള്‍'; മകനെ കുറിച്ച് അമ്പിളി ദേവി പറയുന്നത് കേട്ടോ..?
2023-02-04T18:30:00 | By Nourin Minara KM

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് അമ്പിളി ദേവി. ബാലതാരമായിട്ടായിരുന്നു അമ്പിളി അഭിനയത്തിലേക്ക് എത്തിയത്. ശേഷം സിനിമകളില്‍ സഹോദരി വേഷങ്ങളും ചെയ്തു. ഇതിനിടെ മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ അമ്പിളി അവിടെയും തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അഭിനയത്തിനൊപ്പം തന്റെ ജീവന്റെ പാതിയായ നൃത്തവും മുന്നോട്ടു കൊണ്ടുപോയി താരം. ഇന്ന് രണ്ട് മക്കള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു ഈ നടി.

ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങള്‍ ഉണ്ടായപ്പോഴും അമ്പിളിക്ക് താങ്ങും തണലുമായി പ്രേക്ഷകര്‍ കൂടെ നിന്നിരുന്നു. മക്കളുടെ വീഡിയോസ് എല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ മൂത്ത മകന്റെ പിറന്നാള്‍ ദിനത്തില്‍ അമ്പിളി പങ്കിട്ട വീഡിയോ ആണ് വൈറലാകുന്നത്. മകന്‍ അറിഞ്ഞും അറിയാതെയും പകര്‍ത്തിയ ഒരു കിടിലന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ തോറ്റുപോകാതെ തന്നെ പിടിച്ചു നിര്‍ത്തിയ ചില വിലപ്പെട്ട നിമിഷങ്ങള്‍ എന്ന് കുറച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്.

നേരത്തെ ഡാന്‍സിനോടുള്ള മകന്റെ താല്പര്യത്തെക്കുറിച്ച് അമ്പിളി വ്യക്തമാക്കിയിരുന്നു. പിന്നാലെ മകന് നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സന്തോഷവും താരം പങ്കിട്ടു. അതേസമയം രണ്ടാമത്തെ മകന്‍ ജനിച്ചതോടെയാണ് അമ്പിളി അഭിനയത്തില്‍ നിന്നും മാറിനിന്നത്. പിന്നീട് സിനിമയെ പോലും വെല്ലുന്ന കാര്യങ്ങളായിരുന്നു അമ്പിളിയുടെ ജീവിതത്തില്‍ സംഭവിച്ചത്.വലിയ ഇടവേളക്ക് ശേഷം സീരിയലിലേക്ക് തന്നെ തിരിച്ചെത്തി. ഈ സമയത്ത് സ്വന്തമായി യൂട്യൂബ് ചാനലും അമ്പിളി തുടങ്ങി. തന്റെ ചാനല്‍ വഴി പങ്കുവെക്കുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇതെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവാര്‍.

Content Highlight: 'Some precious moments captured in life without losing'; Did you hear Ambili Devi talking about her son?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup