---
title: "വഞ്ചനാ കേസ്; അറസ്റ്റിലായ നടൻ ബാബുരാജിന് ജാമ്യം "
english_title: "Bail for arrested actor Baburaj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94664/bail-for-arrested-actor-baburaj"
published_at: "2023-02-04T17:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de4dd19da51_BABURAJ_1.jpg"
keywords: []
---

# വഞ്ചനാ കേസ്; അറസ്റ്റിലായ നടൻ ബാബുരാജിന് ജാമ്യം 

> **Lead Summary:** **ഇ**ന്ന് ഉച്ചയോടെയാണ് അടിമാലിക്കടുത്ത് കല്ലാറിനു സമീപം റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതിൽ വഞ്ചന കാണിച്ചെന്ന പരാതിയിൽ ബാബു രാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത് .

## Article Content

**ഇ**ന്ന് ഉച്ചയോടെയാണ് അടിമാലിക്കടുത്ത് കല്ലാറിനു സമീപം റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതിൽ വഞ്ചന കാണിച്ചെന്ന പരാതിയിൽ ബാബു രാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത് .

40 ലക്ഷം രൂപ നൽകിയാണ് റിസോർട്ട് പാട്ടത്തിന് നൽകിയത് .ഈ റിസോർട്ട് റവന്യു നടപടികൾ നേരിടുന്ന റിസോർട്ട് ആയിരുന്നു . ആ കാര്യം മറച്ചു വെച്ചാണ് ബാബുരാജ് പാട്ടത്തിന് നൽകിയത് എന്നായിരുന്നു ആരോപണം.

ലോക്ക് ഡൗൺ സമയത്ത് റിസോർട്ട് തുറക്കാൻ കഴിയാത്ത സാഹചര്യം വന്നു .ആ സമയത്ത് പണം തിരികെ നൽകിയില്ലെന്ന് കാണിച്ചാണ് കോതമംഗലം സ്വദേശി നടനെതിരെ പരാതി നൽകിയത് .ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരത്തോടെ ബാബുരാജിനെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://moviemax.in/news/94664/bail-for-arrested-actor-baburaj)