---
title: "വ്യത്യസ്തമായൊരു ഫാഷൻ ഷോ, മോഡലിന്‍റെ റാംപ് വാക്ക്; വൈറൽ വീഡിയോ കാണാം "
english_title: "A different fashion show, model's ramp walk; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94654/a-different-fashion-show-models-ramp-walk-watch-the-viral-video"
published_at: "2023-02-04T17:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de47b541c0d_Untitled-1.jpg"
keywords: []
---

# വ്യത്യസ്തമായൊരു ഫാഷൻ ഷോ, മോഡലിന്‍റെ റാംപ് വാക്ക്; വൈറൽ വീഡിയോ കാണാം 

> **Lead Summary:** **ഫാ**ഷൻ ഷോകളെ കുറിച്ച് ഇന്ന് അറിയാത്തവര്‍ കാണില്ല. അത്രമാത്രം ഫാഷൻ ഷോ സംസ്കാരം നമുക്ക് സുപരിചിതമായി കഴിഞ്ഞു. ഫാഷൻ മേഖലയിൽ അത് വസ്ത്രമായാലും ആഭരണങ്ങളോ ബാഗുകളോ മറ്റ് ഏത് ആക്സസറീസ് ആയാലും ഫാഷൻ ഷോകളിലൂടെയാണ് മിക്കവാറും പ്രമുഖ ബ്രാൻഡുകളില്‍ അവയെ വിപണിക്ക് പരിചയപ്പെടുത്താറ്.

## Article Content

**ഫാ**ഷൻ ഷോകളെ കുറിച്ച് ഇന്ന് അറിയാത്തവര്‍ കാണില്ല. അത്രമാത്രം ഫാഷൻ ഷോ സംസ്കാരം നമുക്ക് സുപരിചിതമായി കഴിഞ്ഞു. ഫാഷൻ മേഖലയിൽ അത് വസ്ത്രമായാലും ആഭരണങ്ങളോ ബാഗുകളോ മറ്റ് ഏത് ആക്സസറീസ് ആയാലും ഫാഷൻ ഷോകളിലൂടെയാണ് മിക്കവാറും പ്രമുഖ ബ്രാൻഡുകളില്‍ അവയെ വിപണിക്ക് പരിചയപ്പെടുത്താറ്.

ഇത്തരം ഫാഷൻ ഷോകളില്‍ തന്നെ പരീക്ഷണങ്ങള്‍ ഏറെ നടക്കാറുണ്ട്. ഷോകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയാല്‍ മാത്രമേ അതിലെ ഉത്പന്നങ്ങള്‍ക്കും അത്രയും ശ്രദ്ധ ലഭിക്കൂ. ഇക്കാരണം കൊണ്ട് ഫാഷൻ ഷോകള്‍ വ്യത്യസ്തമാക്കാനും ആകര്‍ഷകമാക്കാനുമെല്ലാം ബ്രാൻഡുകളും ആര്‍ട്ടിസ്റ്റുകളും പരമാവധി ശ്രമിക്കാറുണ്ട്.

അത്തരത്തില്‍ വ്യത്യസ്തമായൊരു ഫാഷൻ ഷോ, അല്ലെങ്കില്‍ ഫാഷൻ ഷോയിലെ ഒരു മോഡലിന്‍റെ റാംപ് വാക്ക് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഫാഷൻ ഷോ നടക്കുന്നിടത്തുള്ള പാര്‍ട്ടിയാണ് കാണുന്നത്.

ഇവിടെ ഒരു ടേബിളില്‍ എല്ലാവര്‍ക്കുമൊപ്പം വൈൻ നുണഞ്ഞിരിക്കുന്ന മോഡലിനെയാണ് കാണുന്നത്. വൈകാതെ തന്നെ ഇവര്‍ വൈൻ ഗ്ലാസില്‍ സ്പൂണ്‍ കൊണ്ടടിച്ച് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച ശേഷം റാംപ് വാക്കിലേക്ക് നീങ്ങുകയാണ്.

ഇതിനായി ഇവര്‍ കസേരയില‍്‍ നിന്നെഴുന്നേറ്റ് നടക്കുന്നതോടെ ഇവരുടെ ഗൗണിന്‍റെ കൂട്ടത്തില്‍ മേശയ്ക്ക് മുകളില്‍ വിരിച്ച മേശവിരിയും ഊരിപ്പോരുന്നതാണ് വീഡിയോയില്‍ കാണുന്നത്. മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസുകളും പാത്രങ്ങളുമെല്ലാം താഴെ വീണ് ഉടയുന്നത് കാണാം.

ഇത് എന്ത് അബദ്ധമാണ് സംഭവിച്ചതെന്ന് അമ്പരന്ന് നോക്കുന്ന കാഴ്ചക്കാര്‍ പക്ഷേ പിന്നീട് കാണുന്നത് ആ മേശവിരി അവരുടെ ഗൗണിന്‍റെ വാല്‍ഭാഗം തന്നെയായി മാറുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ഡിസൈൻ ചെയ്തൊരു ഗൗണാണിത്. കാണികളില്‍ അത്ഭുതവും കൗതുകവും നിറച്ച് അവരുടെ ആകര്‍ഷണം പിടിച്ചെടുക്കുന്നതിനായി ഷോ നടത്തിയ ഡിസൈനര്‍മാര്‍ പദ്ധതിയിട്ടതാണ് സംഗതി.

സഹോദരങ്ങളായ നന്നയും സൈമണ്‍ വിക്കും ആണ് ഷോയുടെ ഡിസൈനര്‍മാര്‍. ഇതില്‍ വിക്കിന്‍റെ ജീവിതപങ്കാളിയാണ് വീഡിയോയില്‍ കാണുന്ന മോഡല്‍ സാറാ ഡാല്‍. കോപെന്‍ഹേഗന്‍ ഫാഷൻ വീക്കിലാണ് രസകരമായ സംഭവം നടന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോ ഇതിനോടകം തന്നെ ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94654/a-different-fashion-show-models-ramp-walk-watch-the-viral-video)