---
title: "പരിപാടിയ്ക്ക് പോയപ്പോള്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്"
english_title: "Ranjini Haridas revealed the bad experience she had when she went to the event"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94641/ranjini-haridas-revealed-the-bad-experience-she-had-when-she-went-to-the-event"
published_at: "2023-02-04T16:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de3ec61db74_ranjini.jpg"
keywords: []
---

# പരിപാടിയ്ക്ക് പോയപ്പോള്‍ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയതാരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായും നടിയായും തിളങ്ങുന്ന രഞ്ജിനി ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച്‌ പോവുകയുള്ളുവെന്ന് ഒരാള്‍ പറഞ്ഞതിനെ പറ്റിയാണ് രഞ്ജിനി തുറന്നു പറയുന്നത്.

## Article Content

**മ**ലയാളത്തിന്റെ പ്രിയതാരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായും നടിയായും തിളങ്ങുന്ന രഞ്ജിനി ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ഉണ്ടായ സംഭവമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച്‌ പോവുകയുള്ളുവെന്ന് ഒരാള്‍ പറഞ്ഞതിനെ പറ്റിയാണ് രഞ്ജിനി തുറന്നു പറയുന്നത്.

*

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, *

* 'എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാല്‍ അതിന് പറ്റാത്തൊരു ദിവസം അയാള്‍ രാത്രി പെയ്‌മെന്റിന്റെ കാര്യം പറയാന്‍ വന്നു. *

*ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു. സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല. ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു.*

*
*

* *

*'അതല്ല, കോര്‍ഡിനേറ്റര്‍ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും',. കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ? എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. *

*എന്നിട്ട് കോര്‍ഡിനേറ്ററെ വിളിച്ചു. പിന്നാലെ അവിടെയുള്ള ഡ്രൈവര്‍ അടക്കം എല്ലാവരെയും വിളിച്ചു. ചേട്ടാ.. ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ എന്നും ചോദിച്ചതായി രഞ്ജിനി വ്യക്തമാക്കുന്നു. താന്‍ ഇങ്ങനെയാണെന്നാണ്'*, രഞ്ജിനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94641/ranjini-haridas-revealed-the-bad-experience-she-had-when-she-went-to-the-event)