---
title: "എല്ലാവരുടേയും മുന്നില്‍ വെച്ച് അപമാനിച്ചു; സ്‌കൂള്‍ കാലത്തെക്കുറിച്ച് നിമിഷ"
english_title: "Now the actor is opening up about his bad experience from school."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94637/now-the-actor-is-opening-up-about-his-bad-experience-from-school"
published_at: "2023-02-04T16:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de3ca952f3a_nimisha.jpg"
keywords: []
---

# എല്ലാവരുടേയും മുന്നില്‍ വെച്ച് അപമാനിച്ചു; സ്‌കൂള്‍ കാലത്തെക്കുറിച്ച് നിമിഷ

> **Lead Summary:** ബിഗ് ബോസിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് നിമിഷ പിഎസ് . ഇപ്പോഴിതാ തനിക്ക് സ്‌കൂളില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് താരം . സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിമിഷ. ഈ സമയത്താണ് ഒരാള്‍ നിമിഷയോട് തന്റെ സ്‌കൂളില്‍ നിന്നുമുണ്ടായ അനുഭവം പങ്കുവെച്ചത്. അതിന് മറുപടി നല്‍കവെയാണ് നിമിഷ തന്റെ അനുഭവം തുറന്ന് പറഞ്ഞത്. 

## Article Content

ബിഗ് ബോസിലൂടെ വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് നിമിഷ പിഎസ് . ഇപ്പോഴിതാ തനിക്ക് സ്‌കൂളില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്ന് പറയുകയാണ് താരം . സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിമിഷ. ഈ സമയത്താണ് ഒരാള്‍ നിമിഷയോട് തന്റെ സ്‌കൂളില്‍ നിന്നുമുണ്ടായ അനുഭവം പങ്കുവെച്ചത്. അതിന് മറുപടി നല്‍കവെയാണ് നിമിഷ തന്റെ അനുഭവം തുറന്ന് പറഞ്ഞത്. 

നിങ്ങള്‍ പറഞ്ഞത് ഞാന്‍ മനസിലാക്കുന്നു. എനിക്കുമുണ്ടായിരുന്നു ഇതുപോലെ അപമാനിക്കുന്ന ഒരു ടീച്ചര്‍. ക്ലാസില്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് എന്നെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

കുട്ടികളുടെ മനസില്‍ തങ്ങളുടെ വാക്കുകള്‍ക്ക് എത്രത്തോളം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്ന് എന്നാണ് അധ്യാപകര്‍ മനസിലാക്കുക എന്നറിയില്ല. നിങ്ങള്‍ അധ്യാപകരല്ലേ, നിങ്ങള്‍ക്ക് ഇതിലും നന്നാകാനാകും. കുട്ടികളെ അപമാനിക്കാതിരിക്കൂ എന്നായിരുന്നു നിമിഷ പറഞ്ഞത്. 

പിന്നാലെ പ്രതികരണവുമായി ചോദ്യം ചോദിച്ചയാളുമെത്തി. മെസേജിലൂടെയായിരുന്നു പ്രതികരണം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് നിമിഷ തന്നെ പങ്കുവെക്കുകയായിരുന്നു. അവരെന്തിനാണ് അങ്ങനെ ചെയ്തത്? നീ ക്ലാസില്‍ ടോപ് ആയിരുന്നില്ലേ? ടോപ് ആയിരുന്നുവെങ്കിലും അല്ലായിരുന്നുവെങ്കിലും നിന്നെ അപമാനിക്കാനുള്ള ്അവകാശം അവര്‍ക്കില്ല. പൊതുവെ അധ്യാപകര്‍ ദുര്‍ബലരായ കുട്ടികളോടാണ് അങ്ങനെ ചെയ്യുക എന്നത് കൊണ്ടാണ്. നിന്റെ നിറമോ വണ്ണമോ ആയിരുന്നുവോ കാരണം. അങ്ങനെയും ചില അധ്യാപകരുണ്ട് എന്നായിരുന്നു മെസേജ്. 

പിന്നാലെ തന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയായിരുന്നു നിമിഷ. അവരെന്തിനാണ് അങ്ങനെ ചെയ്തത് എന്നെനിക്കറിയില്ല. ഞാനത് ഗൗനിക്കുമില്ലെന്നാണ് നിമിഷ പറയുന്നത്. കുട്ടികളെ അപമാനിക്കാനുള്ള അവകാശം ഒരു ടീച്ചറിനുമില്ലെന്ന് നിമിഷ വ്യക്തമാക്കുന്നു. കുട്ടികളെ അപമാനിക്കുന്നതിന്റെ ചരിത്രമുള്ള ടീച്ചറായിരുന്നു അത്.

എന്റെ രണ്ട് കസിന്‍സും ഞാനും എന്റെ സഹോദരനും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. എന്റെ മൂത്ത കസിനെ ഒഴിച്ച് ബാക്കി ഞങ്ങള്‍ മൂന്ന് പേരേയും അവര്‍ അപമാനിച്ചിരുന്നു. അവരുടെ ക്ലാസിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ഞങ്ങളെ അവര്‍ വെറുത്തിരുന്നുവെന്നാണ് നിമിഷ പറയുന്നത്.

ആരെങ്കിലും ഇന്ന് എന്റെ വിജയം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ടെങ്കില്‍ എന്ന് പ്രതീക്ഷിക്കുന്നു. അവരുടെ മുഖത്തെ ഭാവം കാണാന്‍ എനിക്ക് ഇഷ്ടമാണെന്നും നിമിഷ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/94637/now-the-actor-is-opening-up-about-his-bad-experience-from-school)