---
title: "താര വിവാഹത്തിനായി വധു എത്തി; വിവാഹം സൂര്യഗഡ് കൊട്ടാരത്തില്‍"
english_title: "The bride arrived for Tara's wedding; Marriage at Suryagarh Palace"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94635/the-bride-arrived-for-taras-wedding-marriage-at-suryagarh-palace"
published_at: "2023-02-04T16:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de3b14ef08f_sidharth.jpg"
keywords: []
---

# താര വിവാഹത്തിനായി വധു എത്തി; വിവാഹം സൂര്യഗഡ് കൊട്ടാരത്തില്‍

> **Lead Summary:** **ബോ**ളിവുഡ് അടുത്ത താര വിവാഹത്തിന് ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഫെബ്രുവരി 6 ന് വിവാഹിതരാകുകയാണ്. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ബോളിവുഡിലെ അടുത്ത താര വിവാഹം നടക്കുന്നത്.

## Article Content

**ബോ**ളിവുഡ് അടുത്ത താര വിവാഹത്തിന് ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഫെബ്രുവരി 6 ന് വിവാഹിതരാകുകയാണ്. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് ബോളിവുഡിലെ അടുത്ത താര വിവാഹം നടക്കുന്നത്.

വിവാഹത്തിന് മുന്നോടിയായി ഇന്ന്, ഫെബ്രുവരി നാലിന് കിയാര അദ്വാനി ജയ്സാല്‍മീറില്‍ എത്തി. ജയ്സാല്‍മീര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ന് രാവിലെ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്ക്ക് ഒപ്പമാണ് മുംബൈയില്‍ നിന്ന് കിയാരാ ജയ്സാല്‍മീറിലേക്ക് തിരിച്ചത്.

കിയാര അദ്വാനിയുടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത് മനീഷ് മല്‍ഹോത്രയാണ്. ഇവരോടൊപ്പം കിയാര അദ്വാനിയുടെ മാതാപിതാക്കളായ ജഗ്ദീപും ജെനിവീവ് അദ്വാനിയും ഉണ്ടായിരുന്നു. വിവിവാഹ ആഘോഷങ്ങള്‍ ഇന്ന് മുതല്‍ ജയ്സാല്‍മീറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവാഹ ആഘോഷാങ്ങള്‍ക്ക് മെഹന്ദി ചടങ്ങോട് കൂടിയായിരിക്കും തുടക്കം ഇടുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജയ്സാല്‍മീറിലെ സൂര്യഗഡ് കൊട്ടാരത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തു വന്നത് മുതല്‍ തന്നെ ഇരുവരുടെയും വിവാഹമാണ് ബോളിവുഡില്‍ ചൂടുള്ള ചര്‍ച്ചയായി മാറുന്നത്.

വന്‍ ആഘോഷമായി സൂര്യഗഡ് കൊട്ടാരത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ വിവാഹ സ്ഥലത്തേക്ക് അതിഥികള്‍ എത്തി തുടങ്ങി കഴിഞ്ഞു. വിവാഹം നടക്കുന്ന കൊട്ടാരത്തില്‍ ഇവര്‍ ഏകദേശം 80 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്റെയും കിയാരയുടെയും 100-125 അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ സ്വകാര്യ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, മീരാ രാജ്പുത്, മനീഷ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, വിക്കി കൗശല്‍ എന്നിവരും അതിഥികളുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനിലെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥും കിയാരയും ഡല്‍ഹിയില്‍ റിസപ്ഷന്‍ നടത്തും. തുടര്‍ന്ന് മുംബൈയില്‍ ബോളിവുഡ് റിസപ്ഷനും സംഘടിപ്പിക്കും. കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇനിയും നല്‍കിയിട്ടില്ല.

മാത്രമല്ല ഇരുവരുടെ ബന്ധുക്കളും ഇതിനെ കുറിച്ചൊന്നും ഇനിയും പറഞ്ഞിട്ടില്ല. വിവാഹ ശേഷം ഇന്‍സ്റ്റാഗ്രാം പോസ്റ്റായി താര ദമ്ബതികള്‍ ഈ വിവരം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94635/the-bride-arrived-for-taras-wedding-marriage-at-suryagarh-palace)