---
title: "അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്; വൈറലായി താര പുത്രിയുടെ കത്ത്"
english_title: "Mom is always special to me; Tara Putri's letter goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94614/mom-is-always-special-to-me-tara-putris-letter-goes-viral"
published_at: "2023-02-04T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de2487daa20_alli_1.jpg"
keywords: []
---

# അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്; വൈറലായി താര പുത്രിയുടെ കത്ത്

> **Lead Summary:** അലംകൃത പൃഥ്വിരാജിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനിച്ച അന്ന് മുതല് അലംകൃതയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. പക്ഷെ കാമറയ്ക്ക് മുന്നിൽ അധികം അലംകൃത പ്രത്യക്ഷപ്പെടാറില്ല. അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.

## Article Content

അലംകൃത പൃഥ്വിരാജിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനിച്ച അന്ന് മുതല് അലംകൃതയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. പക്ഷെ കാമറയ്ക്ക് മുന്നിൽ അധികം അലംകൃത പ്രത്യക്ഷപ്പെടാറില്ല. അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്.

സെലിബ്രിറ്റി ലേബൽ നൽകി മകളുടെ സ്വകാര്യ ജീവിതവും അവൾക്ക് ഈ പ്രായത്തിൽ കിട്ടേണ്ട സാതന്ത്ര്യവും ഇല്ലാതാക്കാൻ പൃഥ്വിയും സുപ്രിയയും ശ്രമിക്കാറില്ല അതുകൊണ്ട് തന്നെ മകളുടെ പിറന്നാൾ ദിനത്തിൽ മാത്രമാണ് അവളുടെ ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്.

അല്ലാതെ മറ്റ് സെലിബ്രിറ്റികളുടെ കുട്ടികൾക്കുള്ളതുപോലെ പ്രത്യേകം സോഷ്യൽമീഡിയ പേജൊന്നും അല്ലിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല. അല്ലിയുടെ വിശേഷങ്ങൾ കൂടുതൽ പ്രേക്ഷകരുമായി പങ്കുവെക്കുന്നത് സുപ്രിയയാണ്. പൃഥ്വിരാജ് ഷൂട്ടിങിനായി പോകുന്നതിനാൽ എപ്പോഴും ഉണ്ടാകുന്നതും സുപ്രിയയാണ്. വായനയിലും എഴുത്തിലുമൊക്കെ താൽപര്യമുള്ള അലംകൃതയുടെ കഥകളും കവിതകളുമൊക്കെ രണ്ടുപേരും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അലംകൃത തനിക്കെഴുതിയ ഒരു കത്താണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

അമ്മയ്ക്ക് ഒരു കത്തെഴുതുക എന്ന സ്കൂളിലെ അസൈമെന്റിന്റ ഭാഗമായാണ് അല്ലി മനോഹരമായ കത്ത് സുപ്രിയയ്ക്കായി എഴുതിയിരിക്കുന്നത് അമ്മ എന്തുകൊണ്ടാണ് സ്പെഷൽ ആയിരിക്കുന്നതെന്നും അമ്മയെ സ്നേഹിക്കുന്നതിന്റെ കാരണം എഴുതണമെന്നും ബുക്കിൽ പറയുന്നുണ്ട്. 'പ്രിയപ്പെട്ട മമ്മ... എനിക്ക് മമ്മ സ്പെഷലാണ്. കാരണം നിങ്ങളുടെ പദസമ്പത്തും ഉച്ഛാരണവും സൂപ്പറാണ്. ഉനോ പോലുള്ള കളികൾ നന്നായി കളിക്കും.' 'പിന്നെ നമ്മൾ ഒന്നിച്ച് പഴം-പച്ചക്കറി കടയിൽ പോകുന്നത് ഫണ്ണാണ്. അതുപോലെ കളിപ്പാട്ടക്കടയിലോ ബുക്ക് സ്റ്റോറിലേയ്ക്കോ പോകുന്നതും രസമാണ്. ഐ ലവ് യു മമ്മ സ്നേഹത്തോടെ അല്ലി' എന്നായിരുന്നു കത്ത്.

അല്ലിയുടെ കത്തും അതിലെ മനോഹരമായ വരികളും അതിവേ​ഗത്തിൽ പ്രേക്ഷകർക്കിടയിൽ വൈറലായിരിക്കുകയാണ് . ഈ ചെറിയ പ്രായത്തിലും മനോഹരമായി കത്ത് എഴുതിയ അല്ലിക്ക് നിരവധിപ്പേരാണ് അഭിനന്ദനവുമായെത്തിയത്. കൂടാതെ കത്തിന് താഴെയുള്ള അല്ലിയുടെ ഒപ്പിനേയും ചിലർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94614/mom-is-always-special-to-me-tara-putris-letter-goes-viral)