---
title: "​സണ്ണി ലിയോൺ പങ്കെടുക്കേണ്ട ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം"
english_title: "Explosion near the fashion show venue where Sunny Leone was to attend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94608/explosion-near-the-fashion-show-venue-where-sunny-leone-was-to-attend"
published_at: "2023-02-04T14:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de212bbc6ec_sunny_leon.jpg"
keywords: []
---

# ​സണ്ണി ലിയോൺ പങ്കെടുക്കേണ്ട ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം

> **Lead Summary:** സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം നടന്നത്.

## Article Content

സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലാണ് സംഭവം നടന്നത്.

ഞായറാഴ്ചയാണ് ഫാഷൻ ഷോ നടക്കാനിരുന്നത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട വേദിയിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സ്ഫോടനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ആളപായങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങളോ ഗ്രനേഡോ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് നി​ഗമനം. അന്വേഷണം പുരോ​ഗമിക്കുക ആണ്. സംഭവത്തിന്റെ കുടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/94608/explosion-near-the-fashion-show-venue-where-sunny-leone-was-to-attend)