---
title: "  നടൻ ബാബുരാജ് അറസ്റ്റിൽ "
english_title: "Actor Baburaj arrested"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94592/actor-baburaj-arrested"
published_at: "2023-02-04T13:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de1673cf103_baburaj.jpg"
keywords: []
---

#   നടൻ ബാബുരാജ് അറസ്റ്റിൽ 

> **Lead Summary:** നടൻ ബാബുരാജ് അറസ്റ്റിൽ . വഞ്ചനാ കേസിലാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത് അടിമാലിക്കടുത്ത് കല്ലാറിനു സമീപം ബാബുരാജിന്റെ റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയിരുന്നു .

## Article Content

നടൻ ബാബുരാജ് അറസ്റ്റിൽ . വഞ്ചനാ കേസിലാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത് അടിമാലിക്കടുത്ത് കല്ലാറിനു സമീപം ബാബുരാജിന്റെ റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയിരുന്നു .

40 ലക്ഷം രൂപ നൽകിയാണ് ഈ റിസോർട്ട് പാട്ടത്തിന് നൽകിയത് .ഈ റിസോർട്ട് റവന്യു നടപടികൾ നേരിടുന്ന റിസോർട്ട് ആയിരുന്നു . ആ കാര്യം മറച്ചു വെച്ചാണ് ബാബുരാജ് പറത്തിന് നൽകിയത് .

ലോക്ക് ഡൗൺ സമയത്ത് റിസോർട്ട് തുറക്കാൻ കഴിയാത്ത സാഹചര്യം വന്നു .ആ സമയത്ത് പണം തിരികെ ചോദിച്ചപ്പോൾ തിരികെ നൽകിയില്ലെന്ന് കാണിച്ചാണ് കോതമംഗലം സ്വദേശി പരാതി നൽകിയത് .

ഇതേ തുടർന്ന് ചോദ്യം ചെയ്യലിനായി ബാബുരാജ് കഴിഞ്ഞ ദിവസം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. അതിനു ശേഷമാണു ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്

### Related Links & Sources
- [Original Story Source](https://moviemax.in/news/94592/actor-baburaj-arrested)