---
title: "പുത്തന്‍ ബുള്ളറ്റും റയ്ബാനും സ്വന്തമാക്കാന്‍ അവസരം, അതും മോഹന്‍ലാലില്‍ നിന്നും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം..."
english_title: "A chance to own the new Bullet and Rayban, that too from Mohanlal; All you have to do is…"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94556/a-chance-to-own-the-new-bullet-and-rayban-that-too-from-mohanlal-all-you-have-to-do-is"
published_at: "2023-02-04T12:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddffb1a7b72_mohanlal.jpg"
keywords: []
---

# പുത്തന്‍ ബുള്ളറ്റും റയ്ബാനും സ്വന്തമാക്കാന്‍ അവസരം, അതും മോഹന്‍ലാലില്‍ നിന്നും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

> **Lead Summary:** മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. ചിത്രം 4കെ ദൃശ്യ മികവോടെ വീണ്ടും തീയറ്ററിലേക്ക് എത്തുകയാണ്. ഫെബ്രുവരി 9ന് ചിത്രം തീയറ്ററുകളില്‍ എത്തും.

## Article Content

മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. ചിത്രം 4കെ ദൃശ്യ മികവോടെ വീണ്ടും തീയറ്ററിലേക്ക് എത്തുകയാണ്. ഫെബ്രുവരി 9ന് ചിത്രം തീയറ്ററുകളില്‍ എത്തും.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസിനോട് അനുബന്ധിച്ച് ഒരു മത്സരം സംഘടിപ്പിക്കുകയാണ് അണിയറക്കാര്‍. വിജയികള്‍ക്ക് ബുള്ളറ്റ് മോട്ടോര്‍സൈക്കിളും റെയ്ബാന്‍ കമ്പനിയുടെ സണ്‍ഗ്ലാസും സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

***

അതും മോഹന്‍ലാലില്‍ നിന്നും നേരിട്ട് സമ്മാനം ലഭിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. സമ്മാനം ലഭിക്കാനാന്‍ ചെയ്യേണ്ടത് ഇത്രമാത്രം-

Win a Bullet and Rayban -! ***

*** നീണ്ട 28 വര്‍ഷങ്ങള്‍…ഇതിനിടയില്‍ കാലം മാറി, മനുഷ്യര്‍ മാറി, ജീവിതങ്ങള്‍ മാറി, കാഴ്ചപ്പാടുകള്‍ മാറി, സാഹചര്യങ്ങള്‍ മാറി, കഥകള്‍ മാറി, സിനിമകള്‍ മാറി, പക്ഷേ ആടുതോമയുടെ പകിട്ട് വീഞ്ഞു പോലെ വീര്യമുള്ളതാകുകയായിരുന്നു. ***

***മാറ്റേറിയ ഓട്ടക്കാലണയായി 28 കൊല്ലത്തിന് ശേഷം പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ ‘സ്ഫടികം’ നൂതനമായ 4കെ ശബ്ദ ദൃശ്യമികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുമ്പോള്‍ അതൊരു ആഘോഷമാക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ***

*** മുണ്ട് പറിച്ചടിക്കുന്ന, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന,എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടകിണറ്റില്‍ ഇട്ട ആട് തോമയുടെ കരളിന്റെ കരളായ കറുത്ത റെയ്ബാന്‍ കണ്ണടയും ചങ്കിടിപ്പിന്റെ താളമായ ബുള്ളറ്റും ഈ ഭൂമിയില്‍ ഉശിരുള്ളവര്‍ക്കായി ഞങ്ങള്‍ നല്‍കുകയാണ്. ***

***അവര്‍ക്കിനിയുള്ള ജീവിതത്തില്‍ സ്ഫടികം പോലെ തിളക്കമുള്ളൊരു ഓര്‍മ്മയായി സൂക്ഷിച്ചുവയ്ക്കാനൊരു സ്‌നേഹോപഹാരം.*****

*#സ്ഫടികം റീറിലീസ് ആഘോഷമാക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന മത്സരത്തില്‍ തിരിഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികള്‍ക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങള്‍ സാക്ഷാല്‍ ആടുതോമയുടെ കയ്യില്‍ നിന്നും ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം – പുതു പുത്തന്‍ ബുള്ളറ്റ്.
***

***രണ്ടാം സമ്മാനം – പുതു പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്. മത്സരത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയേണ്ടത് ഇത്ര മാത്രം…
***

***• സ്ഫടികം സിനിമ കണ്ട് ടിക്കറ്റിന്റെ ഫോട്ടോയുള്‍പ്പെടെ തിയറ്ററില്‍ നിന്നുള്ള നിങ്ങളുടെ സെല്‍ഫി, #SpadikamContest എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും മേല്‍വിലാസവും സഹിതം ചുവടെ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലെ വാട്‌സ്ആപ്പിലേക്ക് അയക്കൂ.***

*** • ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ തിയറ്ററിന്റെ മുന്നില്‍ നില്‍ക്കുന്ന സെല്‍ഫി, #SpadikamContest എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിലോ, ഇന്‍സ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും മേല്‍വിലാസവും സഹിതം ചുവടെ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലെ വാട്‌സ്ആപ്പിലേക്ക് അയക്കൂ. ഫോണ്‍ നമ്പര്‍: 7034507709 ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്കായിരിക്കും സമ്മാനം. ഫെബ്രുവരി 16 വരെ കോണ്ടെസ്റ്റില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ***

*** *പ്രത്യേക ശ്രദ്ധയ്ക്ക്: ഒരേ നമ്പറിലുള്ള ടിക്കറ്റുകള്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അയച്ചാല്‍ അസാധു ആകുന്നതായിരിക്കും* അപ്പോള്‍ എങ്ങനാ, ഉറപ്പിക്കുകയല്ലേ?******
***

*****Terms & Conditions Apply** #Spadikam #spadikam4k
***

### Related Links & Sources
- [Original Story Source](https://moviemax.in/news/94556/a-chance-to-own-the-new-bullet-and-rayban-that-too-from-mohanlal-all-you-have-to-do-is)