---
title: "ഗര്‍ഭകാലത്ത് കാര്യമായ മൂഡ് സ്വിങ്സ് ഒന്നും ഉണ്ടായിട്ടില്ല; ബഷീര്‍ ബഷി"
english_title: "No significant mood swings during pregnancy; Basheer Bashi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94512/no-significant-mood-swings-during-pregnancy-basheer-bashi"
published_at: "2023-02-04T09:21:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddd66fcbabf_suhana.jpg"
keywords: []
---

# ഗര്‍ഭകാലത്ത് കാര്യമായ മൂഡ് സ്വിങ്സ് ഒന്നും ഉണ്ടായിട്ടില്ല; ബഷീര്‍ ബഷി

> **Lead Summary:** ബിഗ് ബോസ് താരവും മോഡലുമൊക്കെയായ ബഷീര്‍ ബഷി ഇപ്പോള്‍ വ്‌ളോഗുമായിട്ടെത്തിയാണ് ശ്രദ്ധേയനാവുന്നത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈകാതെ താന്‍ മൂന്നാമതും പിതാവാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് ബഷീര്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

## Article Content

ബിഗ് ബോസ് താരവും മോഡലുമൊക്കെയായ ബഷീര്‍ ബഷി ഇപ്പോള്‍ വ്‌ളോഗുമായിട്ടെത്തിയാണ് ശ്രദ്ധേയനാവുന്നത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈകാതെ താന്‍ മൂന്നാമതും പിതാവാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് ബഷീര്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

ഏറ്റവും പുതിയതായി ഭാര്യ മഷൂറയുടെ കൂടെ ബെഡ് റൂമില്‍ നിന്നുമൊരു വീഡിയോയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഇരുവര്‍ക്കും ജനിക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടിയുള്ള ജെന്‍ഡര്‍ പ്രെഡിക്ഷന്‍ ടെസ്റ്റാണ് നടത്തിയത്. ഇതിനിടയില്‍ രണ്ട് ഭാര്യമാരുടെയും ഗര്‍ഭകാലത്തെ കുറിച്ചും ബഷീര്‍ സംസാരിച്ചു.

ഫെബ്രുവരിയില്‍ മഷൂറയ്ക്ക് ഒന്‍പത് മാസം തുടങ്ങിയെന്ന് പറഞ്ഞാണ് ഇരുവരും സംസാരിക്കുന്നത്. വൈകാതെ തന്നെ കുഞ്ഞ് എത്തിയേക്കുമെന്ന് പറഞ്ഞ താരങ്ങള്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ വരാന്‍ പോകുന്നത് എന്ന് പറയാനും ശ്രമിച്ചു. ആദ്യം തന്നെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജനിച്ചത് കൊണ്ട് ഇനിയിപ്പോള്‍ ആര് വന്നാലും കുഴപ്പമില്ല. എന്നിരുന്നാലും ഇതൊരു പെണ്‍കുട്ടിയാവുമെന്ന് തുടക്കം മുതല്‍ തനിക്ക് തോന്നിയിരുന്നതായിട്ടാണ് ബഷീര്‍ പറയുന്നത്.

അതേ സമയം മഷൂറ ഒരു ടാസ്‌കാണ് ഭര്‍ത്താവിന് നല്‍കിയിരിക്കുന്നത്. തന്റെ ഗര്‍ഭകാലത്തെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ചോദിക്കുകയും അതിലൂടെ കുഞ്ഞ് ഏതായിരിക്കുമെന്ന് കണ്ടുപിടിക്കുകയുമാണ് ടാസ്‌ക്. പഴയകാലം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന ചില മുന്‍വിധികള്‍ കൊണ്ടാണ് ജെന്‍ഡര്‍ പ്രെഡിക്ഷന്‍ നടത്താന്‍ മഷൂറ തീരുമാനിച്ചത്. ഇതിനായി പത്ത് ചോദ്യങ്ങളും തയ്യാറാക്കുകയും അതിനെല്ലാം കൂട്ടി കിട്ടുന്ന ഉത്തരവും താരങ്ങള്‍ പങ്കുവെച്ചു.

കുട്ടിയുടെ ഹാര്‍ട്ട്ബീറ്റ്, മഷൂറയുടെ ഭക്ഷണത്തിനോടുള്ള കൊതി, രൂപത്തില്‍ വന്ന മാറ്റങ്ങള്‍ തുടങ്ങി പല ഘടകങ്ങളും മുന്‍നിര്‍ത്തിയാണ് ചോദ്യം വന്നത്. എല്ലാത്തിനുമൊടുവില്‍ കിട്ടിയ ഉത്തരത്തിലെല്ലാം ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്നാണ്. ആണ്‍ കുട്ടിയുടേതായി നാല് ലക്ഷണങ്ങളും ബാക്കി ആറ് ലക്ഷണങ്ങള്‍ പെണ്‍കുട്ടിയുടേതായിട്ടാണ് കിട്ടിയത്.

ഇതോടെ തങ്ങളുടെ നിഗമനം ഏകദേശം ശരിയായെന്ന തരത്തിലേക്ക് താരങ്ങളെത്തുകയും ചെയ്തു. സുഹാനയും താനും തുടക്കം മുതലേ പെണ്‍കുട്ടിയാണെന്നാണ് പറയുന്നതെന്ന് ബഷീര്‍ സൂചിപ്പിച്ചു. അതേ സമയം രണ്ട് ഭാര്യമാരുടെയും ഗര്‍ഭകാലത്തെ കുറിച്ച് ബഷീര്‍ സംസാരിച്ചു. സുഹാനയ്ക്കും മഷൂറയ്ക്കും ഗര്‍ഭകാലത്ത് കാര്യമായ മൂഡ് സ്വിങ്സ് ഒന്നും ഉണ്ടായിട്ടില്ല.

കാരണം അത്രയധികം സന്തോഷത്തോടെയാണ് രണ്ട് പേരെയും താന്‍ നോക്കിയത്. ഒന്നിന്റെയും കുറവും വരുത്തിയിട്ടില്ല. ആഗ്രഹം ഉള്ളതെല്ലാം വാങ്ങി കൊടുക്കുകയും ഇഷ്ടമുള്ളിടത്ത് എല്ലാം പോകുകയും ചെയ്തിട്ടുണ്ട്. പരമാവധി അവരെ സന്തോഷത്തോടെ കൊണ്ട് നടന്നത് കാരണം മൂഡ്സ്വിങ്സ് ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ബഷീര്‍ പറഞ്ഞത്. എന്നാല്‍ മഷൂറയ്ക്ക് ഇത്തിരി ശ്രദ്ധ കുറവുണ്ടെന്നത് ശരിയാണെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ആദ്യ ഭാര്യയായ സുഹാന രണ്ട് പ്രാവശ്യം ഗര്‍ഭിണിയായിരുന്ന സമയത്തും അവള്‍ക്ക് എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ ഉണ്ടായിരുന്നു. എന്നാല്‍ കിടക്കുന്ന കാര്യത്തില്‍ മഷുറയ്ക്ക് ഒട്ടും ശ്രദ്ധയില്ല, ചരിഞ്ഞ് കിടക്കുന്നത് കുറവാണെന്നാണ് ബഷീര്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/94512/no-significant-mood-swings-during-pregnancy-basheer-bashi)