---
title: "'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും "
english_title: "Ronson and his wife finally shared that happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94446/ronson-and-his-wife-finally-shared-that-happiness"
published_at: "2023-02-03T20:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd247faaa2b_RONSON_F.jpg"
keywords: []
---

# 'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും 

> **Lead Summary:** **മി**നിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് റോണ്‍സണ്‍. എങ്കിലും ബിഗ് ബോസില്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്, ബാലതാരമായി സിനിമയില്‍ എത്തിയ നീരജെയാണ് നടന്‍ വിവാഹം കഴിച്ചത്. നിരജ ഒരു ഡോക്ടര്‍ കൂടിയാണ്. ബിഗ് ബോസ് വീട്ടില്‍ വച്ച് പലതവണ തന്റെ ഭാര്യയെ കുറിച്ചും പ്രണയത്തെ കുറിച്ചം താരം പറഞ്ഞിരുന്നു.

## Article Content

**മി**നിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് റോണ്‍സണ്‍. എങ്കിലും ബിഗ് ബോസില്‍ എത്തിയതോടെയാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്, ബാലതാരമായി സിനിമയില്‍ എത്തിയ നീരജെയാണ് നടന്‍ വിവാഹം കഴിച്ചത്. നിരജ ഒരു ഡോക്ടര്‍ കൂടിയാണ്. ബിഗ് ബോസ് വീട്ടില്‍ വച്ച് പലതവണ തന്റെ ഭാര്യയെ കുറിച്ചും പ്രണയത്തെ കുറിച്ചം താരം പറഞ്ഞിരുന്നു.

എങ്ങനെയെങ്കിലും താന്‍ ഒന്ന് പുറത്തായാല്‍ മതിയെന്നും അങ്ങനെയെങ്കിലും തനിക്ക് ഭാര്യയെ കാണാമല്ലോ എന്ന് പോലും റോണ്‍സണ്‍ ബിഗ്‌ബോസ് വീട്ടില്‍ വച്ച് ചിന്തിച്ചിരുന്നു. ഷോയില്‍ നിന്നും ഭാര്യയെ ഓര്‍ത്ത് കരയുക പോലും ചെയ്തു താരം. ഇപ്പോഴിതാ ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചിരിക്കുകയാണ് റോണ്‍സണും ഭാര്യയും.

‘ഇത്തവണത്തെ വെഡ്ഡിങ് ആനിവേഴ്സറിയ്ക്ക് എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട്. ദൈവത്തിന് സ്തുതി സ്തുതി’ എന്നാണ് ഫോട്ടോയ്ക്കൊപ്പം റോണ്‍സണ്‍ കുറിച്ചത്. മലേഷ്യയിലാണ് ഇത്തവണ റോണ്‍സണിന്റെയും ഭാര്യ ഡോ. നീരജയുടെയും വെഡ്ഡിങ് ആനിവേഴ്സറി.

അതേസമയം കോവിഡും ലോക്ഡൗണും എല്ലാം വന്നതിനാല്‍ കഴിഞ്ഞവര്‍ഷം ഇവര്‍ക്ക് വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ഭാര്യക്ക് ഹോസ്പിറ്റല്‍ ഡ്യൂട്ടിയും ഉണ്ടായിരുന്നു. സ്‌പെഷ്യല്‍ ദിവസങ്ങളില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ ഇവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ സങ്കടം കൂടി തീര്‍ത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/94446/ronson-and-his-wife-finally-shared-that-happiness)