---
title: "പരിയേറും പെരുമാളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എം തങ്കരസു അന്തരിച്ചു"
english_title: "M Thankarasu, who played the lead role in Pariyerum Perumal, passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94396/m-thankarasu-who-played-the-lead-role-in-pariyerum-perumal-passed-away"
published_at: "2023-02-03T17:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcf48feda08_thangarasuu.jpg"
keywords: []
---

# പരിയേറും പെരുമാളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എം തങ്കരസു അന്തരിച്ചു

> **Lead Summary:** **ചെന്നൈ: **ഏറെ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പരിയേറും പെരുമാളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെല്ലായ് എം തങ്കരസു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

## Article Content

**ചെന്നൈ: **ഏറെ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പരിയേറും പെരുമാളിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നെല്ലായ് എം തങ്കരസു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

65 വയസായിരുന്നു. മാരി സെല്‍വരാജ് ചിത്രമായ പരിയേറും പെരുമാളില്‍ പരിയന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമണിഞ്ഞയാളാണ് നെല്ലായ് എം തങ്കരസു. ഒരു പ്രത്യേക വിഭാഗത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മനുഷ്യത്വമില്ലായ്മയുടെ പ്രതീകമായിരുന്നു തങ്കരസുവിന്റെ കഥാപാത്രം.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ സംവിധായകന്‍ മാരി സെല്‍വരാജ് അനുശോചനമറിയിച്ചു. നര്‍ത്തകിമാരുടെ വേഷമണിഞ്ഞ് തെരുവുകളില്‍ പ്രകടനങ്ങള്‍ കാഴ്ചവയ്‌ക്കുന്ന തെരുകൂത്ത് എന്ന കലാരൂപമായിരുന്നു യഥാര്‍ത്ഥ ജീവിതത്തിലും തങ്കരസു ചെയ്തിരുന്നത്.

തന്റെ 17-ാം വയസില്‍ ആരംഭിച്ച തെരുകൂത്ത് പിന്നീട് അദ്ദേഹം ഉപേക്ഷിച്ചിരുന്നു. കുടുംബവുമായി പാളയംകോട്ടയിലെ വണ്ണാര്‍പേട്ടിലാണ് തങ്കരസു താമസിച്ചിരുന്നത്. ഗാന്ധി മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ വില്‍പന നടത്തിയിരുന്ന അദ്ദേഹം സിനിമയിലെത്തിയതിന് ശേഷവും ഉപജീവനമാര്‍ഗത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. തങ്കരസുവിന് ഭാര്യയും ഒരു മകളുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94396/m-thankarasu-who-played-the-lead-role-in-pariyerum-perumal-passed-away)