---
title: "പരിയേറും പെരുമാള്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നെല്ലൈ തങ്കരാജ് അന്തരിച്ചു"
english_title: "Perierum Perumal actor Nellai Thangaraj passed away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94387/perierum-perumal-actor-nellai-thangaraj-passed-away"
published_at: "2023-02-03T16:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcec0a6aef2_PERUMAL.jpg"
keywords: []
---

# പരിയേറും പെരുമാള്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നെല്ലൈ തങ്കരാജ് അന്തരിച്ചു

> **Lead Summary:** പ്രേക്ഷക നിരൂപണ പ്രശംസ ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് പരിയേറും പെരുമാള്‍. മാരിസെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം സംസാരിച്ചത് തമിഴ്‌നാട്ടില്‍ വേരൂന്നി നില്‍ക്കുന്ന ജാതിവെറിയുടെ കഥയായിരുന്നു.

## Article Content

പ്രേക്ഷക നിരൂപണ പ്രശംസ ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് പരിയേറും പെരുമാള്‍. മാരിസെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം സംസാരിച്ചത് തമിഴ്‌നാട്ടില്‍ വേരൂന്നി നില്‍ക്കുന്ന ജാതിവെറിയുടെ കഥയായിരുന്നു.

ചിത്രത്തിന് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആരാധകരെ ദുഖത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് എത്തുന്നത്.

പരിയേറും പെരുമാള്‍ നടന്‍ നെല്ലൈ തങ്കരാജ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു അന്ത്യം. തിരുന്നല്‍വേലി ജില്ലയിലെ പാളയങ്കോട്ടൈ ആണ് തങ്കരാജിന്റെ ജന്മസ്ഥലം.

ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രത്തിലെ പ്രേക്ഷകര്‍ കൈയ്യടിച്ച പ്രകടനമായിരുന്നു തങ്കരാജിന്റേത്.

നായകന്റെ അച്ഛന്‍ കഥാപാത്രമായിരുന്നു തങ്കരാജിന്റേത്. ഉപജീവനം നടത്താന്‍ തെരുവില്‍ സ്ത്രീ വേഷത്തില്‍ ആടുന്ന കഥാപാത്രമായിരുന്നു തങ്കരാജ്. മാരി സെല്‍വരാജ് ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.

വൈദ്യുതിയില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് പരിയേറും പെരുമാളിന് ശേഷം സര്‍ക്കാര്‍ വീട് വച്ച് നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94387/perierum-perumal-actor-nellai-thangaraj-passed-away)