---
title: "ശരീര ഭാരം കുറച്ച്‌ അടിമുടി മാറി താരം; ഇത് പ്രയാഗ തന്നെയല്ലേയെന്ന് ആരാധകർ  "
english_title: "The star lost a lot of body weight; Fans say that is this  Prayaga"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94255/the-star-lost-a-lot-of-body-weight-fans-say-that-is-this-prayaga"
published_at: "2023-02-03T09:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc87abc6399_prayaaga.jpg"
keywords: []
---

# ശരീര ഭാരം കുറച്ച്‌ അടിമുടി മാറി താരം; ഇത് പ്രയാഗ തന്നെയല്ലേയെന്ന് ആരാധകർ  

> **Lead Summary:** **ശ**രീര ഭാരം കുറച്ച്‌ അടിമുടി മാറി പ്രയാഗ മാര്‍‌ട്ടിന്‍. ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു താരം. നീല നിറത്തിലുള്ള കഫ്താന്‍ മോഡല്‍ ഡ്രസ്സാണ് പ്രയാഗ ധരിച്ചിരുന്നത്. കൂടാതെ തലമുടി ഷോര്‍ട്ടായി വെട്ടി സ്വര്‍ണ്ണ നിറം നല്‍കിയിട്ടുണ്ട്.

## Article Content

**ശ**രീര ഭാരം കുറച്ച്‌ അടിമുടി മാറി പ്രയാഗ മാര്‍‌ട്ടിന്‍. ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു താരം. നീല നിറത്തിലുള്ള കഫ്താന്‍ മോഡല്‍ ഡ്രസ്സാണ് പ്രയാഗ ധരിച്ചിരുന്നത്. കൂടാതെ തലമുടി ഷോര്‍ട്ടായി വെട്ടി സ്വര്‍ണ്ണ നിറം നല്‍കിയിട്ടുണ്ട്.

സാധാരണ വളരെ നന്നായി അണിഞ്ഞൊരുങ്ങി ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്താറുള്ള പ്രയാഗ തികച്ചും കാഷ്യല്‍ ലുക്കില്‍ നടി എത്തിയപ്പോള്‍ ആരാധകര്‍ക്കും അമ്പരപ്പായി.

ഇതോടെ കമന്റുമായി ആരാധകരെത്തി. ഇത് പ്രയാഗ തന്നെയല്ലേ എന്നാണ് വൈറല്‍ വീഡിയോ കണ്ട ആരാധകരെല്ലാം ചോദിക്കുന്നത്. ചിലര്‍ നടിക്ക് വിദേശി ലുക്ക് വന്നെന്നും കമന്റ് ചെയ്തു. ചിലര്‍ നടിക്ക് നല്ല സിനിമകള്‍ കിട്ടാത്തതിനെ കുറിച്ചുള്ള ആകുലതകളും കമന്റുകളിലൂടെ പങ്കുവെച്ചു.

പ്രയാഗ മാര്‍ട്ടിന്‍ കാണാന്‍ നല്ല സുന്ദരി ആണെങ്കിലും മലയാള സിനിമയില്‍ ക്ലച്ച്‌ പിടിക്കാത്ത ഒരു നടിയാണ് എന്നാണ് ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തത്. വൈറല്‍ ആകാനുള്ള കഷ്ടപ്പാടാണോയെന്നാണ് വിമര്‍ശിച്ച്‌ ചിലര്‍ കമന്റ് ചെയ്തത്. മദാമ്മയാകാന്‍ നോക്കിയതാണോയെന്നും ചിലര്‍ കമന്റ് ചെയ്തു.

ബാലതാരമായി സിനിമയിലെത്തിയ താരമാണ് പ്രയാഗ. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തില്‍ പ്രയാഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം.

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമണ്‍, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് നടി സുപരിചിതയായി മാറി. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്കാണ് പ്രയാഗ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉള്‍ട്ട, ഭൂമിയിലെ മനോഹര സ്വകാര്യം എന്നിവയാണ് പ്രയാഗയുടെ അവസാനം പുറത്തിറങ്ങിയ സിനിമകള്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/94255/the-star-lost-a-lot-of-body-weight-fans-say-that-is-this-prayaga)