---
title: "നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? സത്യാവസ്ഥ എന്താണ് ? "
english_title: "Now the new promo video of the show is becoming the talk of the town on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94237/now-the-new-promo-video-of-the-show-is-becoming-the-talk-of-the-town-on-social-media"
published_at: "2023-02-03T06:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc609a98d49_NOBI.jpg"
keywords: []
---

# നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? സത്യാവസ്ഥ എന്താണ് ? 

> **Lead Summary:** ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടികളിലൊന്നെന്ന് സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് നിസ്സംശയം പറയാന്‍ സാധിക്കും. ഒരുപാട് താരങ്ങളുടെ തിരിച്ചുവരവിനും സ്വീകാര്യത കൂട്ടുന്നതിനുമൊക്കെ സ്റ്റാര്‍ മാജിക് കാരണമായിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ താരങ്ങളായി മാറുകയും, 

## Article Content

ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടികളിലൊന്നെന്ന് സ്റ്റാര്‍ മാജിക്കിനെക്കുറിച്ച് നിസ്സംശയം പറയാന്‍ സാധിക്കും. ഒരുപാട് താരങ്ങളുടെ തിരിച്ചുവരവിനും സ്വീകാര്യത കൂട്ടുന്നതിനുമൊക്കെ സ്റ്റാര്‍ മാജിക് കാരണമായിട്ടുണ്ട്. സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ താരങ്ങളായി മാറുകയും, 

 ഇപ്പോഴിതാ ഷോയുടെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഷോയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞുള്ള പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 

ജിത്തു വേണുഗോപാലും ഭാര്യ കാവേരിയുമാണ് പുതിയ എപ്പിസോഡില്‍ ഷോയിലേക്ക് അതിഥികളായെത്തുന്നത്. പരമ്പരകളിലൂടെയായി ശ്രദ്ധിക്കപ്പെട്ട ജിത്തു നേരത്തെയും സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ജിത്തുവിന്റെ വിവാഹം കഴിഞ്ഞത്.

ഭാര്യയ്‌ക്കൊപ്പമാണ് ജിത്തു എത്തുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒരേ കളറിലുള്ള ഡ്രസണിഞ്ഞെത്തിയ ഇരുവരും വാരായോ എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്നുണ്ട്. പിന്നാലെ ഷോയിലെ പതിവ് പരിപാടികളിലേക്ക് കടക്കുന്നതും പ്രൊമോയില്‍ കാണാം. ജിത്തുവിന്റെ ഭാര്യയോടായി, കല്യാണം കഴിഞ്ഞാല്‍ എവിടെയൊക്കെ കൊണ്ടുപോവുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര ചോദിക്കുകയാണ്.

പാരീസ് എന്നായിരുന്നു മറുപടി. ഉടനെ തന്നെ പാസ്പോര്‍ട്ടില്ലാത്ത ഇവന്‍ എങ്ങനെ പാരീസില്‍ കൊണ്ടുപോവാനാണെന്ന് നോബി കൗണ്ടര്‍ അടിക്കുകയാണ്. ഇത് കേട്ടതും ഗ്യാസിന്റെ ബുക്ക് കാണിച്ച് ഇതാണ് പാസ്പോര്‍ട്ട് എന്ന് പറഞ്ഞ ടീമാണെന്ന് ബിനു അടിമാലിയും കൗണ്ടറടിക്കുന്നുണ്ട്.

എന്നാല്‍ ചിരി വേദിയില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങളും അരങ്ങേറുന്നുണ്ടെന്നാണ് പ്രൊമോയില്‍ പറയുന്നത്. നോബിയും ബിനു അടിമാലിയുമാണ് പ്രശ്നമുണ്ടാക്കി മാറി നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. വളരെ നാടകീയമായിട്ടാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ ഇത് പ്ലാന്‍ ചെയ്ത സംഭവമാണെന്നാണ് കമന്റിലൂടെ ആരാധകര്‍ പറയുന്നത്. നമ്മളിത് കുറേ കണ്ടതാണെന്ന് അവര്‍ പറയുന്നു. 

അതേസമയം സ്റ്റാർ മാജിക്കിലെ ബോഡി ഷെയ്മിംഗ് തമാശകള്‍ക്കെതിരെയുള്ള വിമർശനങ്ങളോട് ബിനു അടിമാലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതൊക്കെ തമാശമാത്രമാണെന്നും സുഹൃത്തുക്കളെന്ന നിലയില്‍ പറയുന്നതാണെന്നും അവരും ആ അർത്ഥത്തിലാണ് എടുക്കുന്നതെന്നുമാണ് ബിനു അടിമാലി പറഞ്ഞത്.

എന്തായാലും ഷോയുടെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്ന ആകാംഷയിലാണ് അവർ. ആരാധകർ പറഞ്ഞത് പോലെ മറ്റൊരു പ്രാങ്ക് ആണോ അതോ ശരിക്കും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. നോബിയും ബിനുവും ആയതിനാല്‍ തന്നെ തമാശയാകാനുള്ള സാധ്യതയാണ് ആരാധകർ കാണുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/94237/now-the-new-promo-video-of-the-show-is-becoming-the-talk-of-the-town-on-social-media)