---
title: "മിഥുൻ മുരളി കല്യാണം കഴിച്ചത് കോടിശ്വരിയെ...വധു അണിഞ്ഞത് രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍, സ്വര്‍ണ നൂലില്‍ നെയ്ത കല്യാണ സാരി – ഇത്രയും ആർഭാടം വേണോ എന്ന് പേക്ഷകർ "
english_title: "Actror Midun Murali and Kalyani wedding goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94223/actror-midun-murali-and-kalyani-wedding-goes-viral"
published_at: "2023-02-02T23:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc01c85b4f8_MIDUN_MURALI_WEDDING_F.jpg"
keywords: []
---

# മിഥുൻ മുരളി കല്യാണം കഴിച്ചത് കോടിശ്വരിയെ...വധു അണിഞ്ഞത് രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍, സ്വര്‍ണ നൂലില്‍ നെയ്ത കല്യാണ സാരി – ഇത്രയും ആർഭാടം വേണോ എന്ന് പേക്ഷകർ 

> **Lead Summary:** **അ**ടുത്തിടെ ഏറ്റവും കൂടുതല്‍‌ വൈറലാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിവാഹമായിരുന്നു നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍‌ മുരളിയുടെ വിവാഹം. വജ്രം എന്ന സിനിമയില്‍ ബാലതാരമായാണ് മിഥുന്‍ സിനിമയില്‍ അരങ്ങേറിയത്.ഭാവന അടക്കം നിരവധി സെലിബ്രിറ്റകള്‍ പങ്കെടുത്ത വിവാഹം കൂടിയായിരുന്നു മിഥുന്റേത്.

## Article Content

**അ**ടുത്തിടെ ഏറ്റവും കൂടുതല്‍‌ വൈറലാവുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വിവാഹമായിരുന്നു നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍‌ മുരളിയുടെ വിവാഹം. വജ്രം എന്ന സിനിമയില്‍ ബാലതാരമായാണ് മിഥുന്‍ സിനിമയില്‍ അരങ്ങേറിയത്.ഭാവന അടക്കം നിരവധി സെലിബ്രിറ്റകള്‍ പങ്കെടുത്ത വിവാഹം കൂടിയായിരുന്നു മിഥുന്റേത്.

വിവാഹ വീഡിയോ വൈറലായപ്പോള്‍‌ വധു കല്യാണി ധരിച്ച ആഭരണങ്ങളും സാരിയുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കോടീശ്വരിയെയാണ് മിഥുന്‍ വിവാഹം ചെയ്തതെന്നും ആഭരണങ്ങള്‍ പോലും രത്നങ്ങള്‍ കൊണ്ടുള്ളതാണെന്നുമെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ചിലര്‍ വളരെ ആഢംബരം നിറഞ്ഞ വിവാഹമെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു.രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളാണ് ധരിച്ചത്.

കല്യാണ സാരിയില്‍ സ്വര്‍ണ നൂല്‍ കൊണ്ട് നെയ്തു എന്നൊക്കെ വാര്‍ത്തകള്‍ വന്നു. അപ്പോഴാണ് കല്യാണി കല്യാണത്തിന് ഒട്ടും സ്വര്‍ണം ഉപയോഗിച്ചിട്ടില്ല നോ ഗോള്‍ഡ് വെഡ്ഡിങാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വന്നത്. കല്യാണത്തിന് വീട്ടുകാര്‍ സ്വർണ്ണം തന്നിട്ടുണ്ട്.അത് പ്രകാരം എന്റെ രണ്ടാമത്തെ കോസ്റ്റിയൂമിനൊപ്പം ഇട്ടത് ശരിക്കുള്ള ആഭരണങ്ങളാണ്. പക്ഷെ രത്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല’ കല്യാണി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/94223/actror-midun-murali-and-kalyani-wedding-goes-viral)