---
title: "ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍, ഒന്നും മനസില്‍ ഒതുക്കി വെക്കാറില്ല; ടിനി ടോം"
english_title: "I am a person who has sold my body, I do not keep anything in my mind; Tiny Tom"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94212/i-am-a-person-who-has-sold-my-body-i-do-not-keep-anything-in-my-mind-tiny-tom"
published_at: "2023-02-02T23:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbf45c79c4a_tinitom.jpg"
keywords: []
---

# ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍, ഒന്നും മനസില്‍ ഒതുക്കി വെക്കാറില്ല; ടിനി ടോം

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടിനി ടോം. ഡ്യൂപ്പായി സിനിമയിലേക്ക് എത്തിയിട്ട് പിന്നീട് നായകനിരയിലേക്കാണ് നടന്‍ വളര്‍ന്നത്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടിനി ടോം. ഡ്യൂപ്പായി സിനിമയിലേക്ക് എത്തിയിട്ട് പിന്നീട് നായകനിരയിലേക്കാണ് നടന്‍ വളര്‍ന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഡ്യൂപ്പായിട്ടാണ് ടിനി കരിയര്‍ തുടങ്ങുന്നത്. പിന്നെ സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ലഭിച്ച്‌ തുടങ്ങി. അടുത്തിടെ നടന്‍ പറഞ്ഞ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എന്റെ ശരീരം വിറ്റാണ് സിനിമയിലെത്തിയതെന്ന് ടിനി ടോം.... എന്റെ ശരീരം വിറ്റാണ് സിനിമയിലെത്തിയതെന്ന് പറഞ്ഞതിനെ കുറിച്ച്‌ ടിനി ടോം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലേക്ക് ഞാന്‍ വന്നത് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയിട്ടാണ്. അഭിഭാഷകനാകാന്‍ പഠിച്ച ആളാണ് താനെന്ന് ടിനി ടോം പറയുന്നു. പഠനം പൂര്‍ത്തിയാക്കാതെയാണ് സിനിമയില്‍ എത്തിയത്.

നടനാവണമെന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്. നടന്‍ ആയില്ലെങ്കില്‍ ഞാന്‍ ‘മീ ടൂ’ വിന് കേസ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍. എന്നിട്ട് അത് ആയില്ലെങ്കില്‍ എനിക്കും മീടൂ ന് കേസ് കൊടുക്കാമല്ലോന്ന്’, ടിനി ടോം പറയുന്നു.

2023 ല്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും അഭിപ്രായം പറയില്ലെന്നൊരു തീരുമാനം താനെടുത്തിരുന്നു. ആവശ്യമുള്ളത് പറയുകയും തീരും. ഒന്നും മനസില്‍ ഒതുക്കി വെക്കാറില്ല. പറയാനുള്ളത് അപ്പോള്‍ തന്നെ പറഞ്ഞ് തീര്‍ക്കും. അതല്ലെങ്കില്‍ വല്ലാത്ത വിഷമമാണെന്നാണ് ടിനി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94212/i-am-a-person-who-has-sold-my-body-i-do-not-keep-anything-in-my-mind-tiny-tom)