---
title: "'തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായി'; പുതിയ സന്തോഷം പങ്കുവെച്ച് പാര്‍വ്വതിയും അരുണും"
english_title: "Actress Parvati and Arun share new happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94191/actress-parvati-and-arun-share-new-happiness"
published_at: "2023-02-02T21:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe0a3df62a_PARVATHI_F.jpg"
keywords: []
---

# 'തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമായി'; പുതിയ സന്തോഷം പങ്കുവെച്ച് പാര്‍വ്വതിയും അരുണും

> **Lead Summary:** **പ**രമ്പര കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന താരമായിരുന്നു പാര്‍വതി. എന്നാല്‍ വിവാഹത്തോടെ നടി അഭിനയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേ സീരിയലില്‍ ക്യാമറ ചലിപ്പിച്ചിരുന്ന അരുണിനെ ആണ് പാര്‍വ്വതി വിവാഹം കഴിച്ചത്. ഇവരുടെത് പ്രണയവിവാഹം ആയിരുന്നു. നടി മൃദുല വിജയുടെ സഹോദരി കൂടിയാണ് പാര്‍വ്വതി.

## Article Content

**പ**രമ്പര കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന താരമായിരുന്നു പാര്‍വതി. എന്നാല്‍ വിവാഹത്തോടെ നടി അഭിനയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതേ സീരിയലില്‍ ക്യാമറ ചലിപ്പിച്ചിരുന്ന അരുണിനെ ആണ് പാര്‍വ്വതി വിവാഹം കഴിച്ചത്. ഇവരുടെത് പ്രണയവിവാഹം ആയിരുന്നു. നടി മൃദുല വിജയുടെ സഹോദരി കൂടിയാണ് പാര്‍വ്വതി.

അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും തന്റെ വിശേഷം പങ്കുവെച്ച് പാര്‍വതി എത്താറുണ്ട്. അടുത്തിടെയായിരുന്നു പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്.ഈ അടുത്താണ് പാര്‍വതി അരുണും പുതിയ വീട് സ്വന്തമാക്കിയത്. ഇതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇപ്പോള്‍ ഗൃഹപ്രവേശന ചടങ്ങിനെ കുറിച്ചാണ് ദമ്പതികള്‍ പറയുന്നത്. പത്മനാഭം എന്നാണ് ഇവര്‍ വീടിന് ഇട്ട പേര്.കഴിഞ്ഞ ആഴ്ചയായിരുന്നു പുതിയ വീട്ടിലേക്ക് പ്രവേശിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഇത്. ഒരു വീട് എന്നുള്ള സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

ഞങ്ങള്‍ ഒരു കുഞ്ഞു വീട് മേടിച്ചു, ഞങ്ങളുടെ മനസ്സിലുള്ള കുറേ കാര്യങ്ങള്‍ ഒത്തുചേര്‍ന്നതുകൊണ്ടാണ് ഈ വീട് വാങ്ങിയത് , വലിയ ആഡംബരം ഒന്നും ഇല്ലാത്ത വീട് ആണെന്ന് പാര്‍വതി പറഞ്ഞു . രണ്ട് ബെഡ്‌റൂം ഉള്ള ഒരു വീടാണിത്.ജീവിതത്തില്‍ ഏറ്റവും വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് പാര്‍വതി അരുണും. നേരത്തെ മൃദുലയും യുവയും പുതിയ വീട് വാങ്ങിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94191/actress-parvati-and-arun-share-new-happiness)