---
title: "ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?"
english_title: "Bollywood actor Hrithik Roshan's school movie: Do you understand the Malayalee actor in the film?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94189/Bollywood-actor-Hrithik-Roshans-school-movie-Do-you-understand-the-Malayalee-actor-in-the-film"
published_at: "2023-02-02T21:25:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/63dbe34981e1e_hrihik.jpg"
keywords: []
---

# ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

> **Lead Summary:** **ഒ**രു ക്ലാസ്സിലെ മുഴുവൻ കുട്ടികളും അവരുടെ അധ്യാപകനുമാരുമുളള ഒരു ചിത്രമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയത്.

## Article Content

**ഒ**രു ക്ലാസ്സിലെ മുഴുവൻ കുട്ടികളും അവരുടെ അധ്യാപകനുമാരുമുളള ഒരു ചിത്രമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ എത്തിയത്.

ഇതിൽ രണ്ട് കുട്ടികളുടെ മുഖത്തിന് നേരെ ചുവന്ന വൃത്തമുണ്ട്. രണ്ട് പേരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായകന്മാർ. ബോളിവുഡിന്റെ യുവത്വത്തിന്റെ പ്രതീകമായവർ.

അവർ ആരെല്ലാമാണെന്നാണ് ചോദ്യം. ഒരാൾ ബോളിവുഡ് നടൻ ഋതിക് റോഷൻ. ചിത്രത്തിലെ മറ്റേ കുട്ടി ആരെന്ന് വേണം കണ്ടുപിടിക്കാൻ. രണ്ടുപേരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠിക്കുമ്പോൾ ഉളള ചിത്രമാണിത്. .

കുട്ടിക്കാലത്തെ ചിത്രത്തിൽ നിന്നും ഇപ്പോഴത്തെ മുഖം തിരിച്ചറിയാൻ വളരെ വലിയ പ്രയാസമാണ് .ചിത്രത്തിലെ രണ്ടാമൻ മലയാളി കൂടിയാണ് എന്നതാണ് ഏറ്റവും വലിയ സന്തോഷം.

സിദ്ധാർത്ഥ് ആനന്ദിന്റെ ഫൈറ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഋതിക് ഇപ്പോൾ. ഇന്ത്യയിലെ ആദ്യത്തെ ഏരിയൽ ആക്ഷൻ ചിത്രത്തിനായി അദ്ദേഹം ആദ്യമായി ദീപിക പദുക്കോണുമായി സഹകരിച്ചു.

അടുത്തിടെ അസമിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞിരുന്നു. അഭിനയം, മോഡലിംഗ് രംഗങ്ങളിൽ അദ്ദേഹം സജീവമാണ്. മോഡലിംഗ് രംഗത്തെ പ്രവർത്തിപരിചയം അദ്ദേഹത്തെ ജിസം എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിച്ചു.

മലയാളിയായ എബ്രഹാം ജോണിന്റെയും ഗുജറാത്തിലെ പാഴ്സി വംശജയായ ഫിറോസാ ഇറാനിയുടെയും മകനായ ജോൺ എബ്രഹാമാണ് ഋതിക് റോഷന്റെ കൂടെയുളള ആ ക്ലാസ്സ്മേറ്റ്.

പഴയ ക്ലാസ് ഫോട്ടോ ട്വിറ്ററിലാണ് ആദ്യം എത്തിയത്.പത്താൻ സിനിമയിലെ വില്ലൻ വേഷം ചെയ്ത് ജോൺ ശ്രദ്ധേയനായി. ഇതിലെ ഷാരൂഖ് ഖാൻ - ജോൺ എബ്രഹാം രംഗങ്ങൾ ഏറെ കയ്യടിവാങ്ങിയിട്ടുമുണ്ട്.

പത്താൻ സിനിമയിലെ ജോൺ എബ്രഹാം കഥാപാത്രം ഉദ്യോഗസ്ഥനായ ജിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചില സാഹചര്യങ്ങൾ കാരണം, അയാൾ തെമ്മാടിയായി മാറുന്നതാണ് ഇതിവൃത്തം.

### Related Links & Sources
- [Original Story Source](https://moviemax.in/news/94189/Bollywood-actor-Hrithik-Roshans-school-movie-Do-you-understand-the-Malayalee-actor-in-the-film)