---
title: "'10 ദിവസത്തോളം കുളിക്കാതിരുന്നു,മുടി ജഡ കെട്ടിയത് പോലെ ആയി'; വെളിപ്പെടുത്തി നടി മാളവിക മോഹനന്‍ "
english_title: "'I didn't bathe for 10 days'; Actress Malvika Mohanan revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94180/i-didnt-bathe-for-10-days-actress-malvika-mohanan-revealed"
published_at: "2023-02-02T20:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbd6d8438b1_MALAVIKA_F.jpg"
keywords: []
---

# '10 ദിവസത്തോളം കുളിക്കാതിരുന്നു,മുടി ജഡ കെട്ടിയത് പോലെ ആയി'; വെളിപ്പെടുത്തി നടി മാളവിക മോഹനന്‍ 

> **Lead Summary:** **പ**ട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ നായികയായി താരം എത്തി. എന്നാല്‍ മാളവികയുടെ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

## Article Content

**പ**ട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ നായികയായി താരം എത്തി. എന്നാല്‍ മാളവികയുടെ ഈ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

പിന്നീട് തമിഴ് , തെലുങ്ക് സിനിമകളുടെ ഭാഗമായി നടി.ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് മാളവിക. ഇതുവരെ അവതരിപ്പിച്ചതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതില്‍ മാളവിക ചെയ്യുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ താന്‍ 10 ദിവസത്തോളം കുളിക്കാതിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. ഇറാനിയന്‍ സിനിമ സംവിധായകനായ മജീദ് മജീദി ആദ്യമായി ഇന്ത്യയില്‍ എത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.ചിത്രത്തിലെ ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്നുണ്ട് മാളവിക. അത് നാച്ച്വുറലായി കാണിക്കാന്‍ വേണ്ടിയാണ് 10 ദിവസത്തോളം മാളവിക കുളിക്കാതിരുന്നത്.

10 , 15 ദിവസം ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ രംഗം ചിത്രീകരിക്കാന്‍ വേണ്ടിയായിരുന്നു 10 ദിവസത്തോളം തല നനക്കാതെ നിന്നത്. മുടി ജഡ കെട്ടിയത് പോലെ ആയി വരണം ആയിരുന്നു അതിനു വേണ്ടി തല കുളിച്ചില്ല നടി. മാത്രമല്ല ജയിലില്‍ നിന്ന് ഡിപ്രഷന്‍ അടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി ആയതിനാല്‍ ശരീര ഭാരവും കുറയ്‌ക്കേണ്ടത് ആവശ്യമായിരുന്നു. അതിനുവേണ്ടി 15 ദിവസം കൊണ്ട് 8 കിലോ ശരീര ഭാരമാണ് മാളവിക കുറച്ചത്. താന്‍ എഗ്ഗ് വൈറ്റ് ആപ്പിള്‍ മാത്രം കഴിച്ചു കൊണ്ടാണ് ഇങ്ങനെ വണ്ണം കുറച്ചതെന്നും മാളവിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94180/i-didnt-bathe-for-10-days-actress-malvika-mohanan-revealed)