---
title: "ഇത് ധരിക്കാന്‍ പറ്റുന്ന 'കേക്ക് ഡ്രസ്സ്'; വൈറലായി വീഡിയോ"
english_title: "This wearable 'cake dress'; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94144/this-wearable-cake-dress-the-video-went-viral"
published_at: "2023-02-02T18:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbb3d591ac4_viral.jpg"
keywords: []
---

# ഇത് ധരിക്കാന്‍ പറ്റുന്ന 'കേക്ക് ഡ്രസ്സ്'; വൈറലായി വീഡിയോ

> **Lead Summary:** വ്യത്യസ്തങ്ങളായ പല തരം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്.

## Article Content

വ്യത്യസ്തങ്ങളായ പല തരം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയ വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്.

അത്തരമൊരു വ്യത്യസ്തമായ വീഡിയോ ആണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. കേക്ക് കൊണ്ടുള്ള ഡ്രസ്സിന്‍റെ വീഡിയോ ആണ് സംഭവം. ധരിക്കാന്‍ യോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ കേക്ക് ഡ്രസ്സ് തയ്യാറാക്കിയിരിക്കുകയാണ് സ്വിസ് ബേക്കര്‍.

131.15 കിലോ ഗ്രാം ഭാരം വരുന്ന കേക്ക് ഡ്രസ്സ് ഒരുക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് നഡാഷ കൊലിന്‍. നഡാഷ കൊലിന്‍ എന്ന യുവതിയുടെ സ്വീറ്റികേക്സ് ആണ് ഇതിന് പിന്നില്‍.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തന്നെയാണ് നഡാഷയുടെ കേക്ക് ഡ്രസ്സിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്‍റെ മാതൃകയിലാണ് സ്വീറ്റികേക്സ് ഇത്തരമൊരു പരീക്ഷണം നടത്തിയിരിക്കുന്നത്. 1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94144/this-wearable-cake-dress-the-video-went-viral)