---
title: "വലിയ മൂക്കും മുഖം നിറച്ച് കുരുക്കളും, നായികയ്ക്ക് വേണ്ട ഭംഗിയില്ല; സ്വാസിക വെളിപ്പെടുത്തി  "
english_title: "The heroine lacks beauty; Swasika revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94129/the-heroine-lacks-beauty-swasika-revealed"
published_at: "2023-02-02T17:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dba07d0cf77_swasika.jpg"
keywords: []
---

# വലിയ മൂക്കും മുഖം നിറച്ച് കുരുക്കളും, നായികയ്ക്ക് വേണ്ട ഭംഗിയില്ല; സ്വാസിക വെളിപ്പെടുത്തി  

> **Lead Summary:** 2022ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് സ്വാസികയുടെത്. ‘ചതുരം’ സിനിമയിലെ പ്രകടനങ്ങളടക്കം താരം ചര്‍ച്ചയില്‍ നിറയാന്‍ കാരണമായിരുന്നു.

## Article Content

2022ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് സ്വാസികയുടെത്. ‘ചതുരം’ സിനിമയിലെ പ്രകടനങ്ങളടക്കം താരം ചര്‍ച്ചയില്‍ നിറയാന്‍ കാരണമായിരുന്നു.

സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ അഭിനയത്തിലേക്ക് എത്തിയ താരമാണ് സ്വാസിക. സീരിയലില്‍ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ തന്റെ കരിയറില്‍ പല വെല്ലുവിളികളും വിമര്‍ശനങ്ങളും സ്വാസികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരിക്കല്‍ തനിക്ക് ഒരു നായികയാകാനുള്ള ഭംഗിയില്ലെന്ന പരിഹാസം പോലും സ്വാസികയ്ക്ക് കേട്ടിട്ടുണ്ട്. തമിഴില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന് ഇങ്ങനെയൊരു വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്.

ഒരു അഭിമുഖത്തില്‍ വെച്ച് അവതാരകയാണ് താരത്തെ ഇത്തരത്തില്‍ അപമാനിച്ചത്. അറിയപ്പെടുന്ന ഒരു ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ഈ അവതാരക. മുഖം നിറച്ച് കുരുക്കളും വലിയ മൂക്കുമൊക്കെയായി നായികയ്ക്ക് വേണ്ട ഭംഗിയില്ലെന്ന് പറഞ്ഞു എന്നാണ് സ്വാസിക പറയുന്നത്.

എന്നാല്‍ താന്‍ പിന്നീട് അഭിനയിച്ച സിനിമകളും സീരിയലുകളുമെല്ലാം ചെയ്തത് ഈ മുഖക്കുരു വച്ചിട്ട് തന്നെയാണ്. ഈ മുഖക്കുരു ഇല്ലാത്ത മുഖം ഇന്നേ വരെ താന്‍ കണ്ടിട്ടില്ല. വ്യക്തിപരമായും കണ്ടിട്ടില്ല, സ്‌ക്രീനിലും കണ്ടിട്ടില്ല എന്നാണ് സ്വാസിക മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ഉടയോള്‍’, ‘പ്രൈസ് ഓഫ് പൊലീസ്’, ‘ജെന്നിഫര്‍’ എന്നീ സിനിമകളാണ് സ്വാസികയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സ്വാസികയുടെ ചതുരം സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ക്ക് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94129/the-heroine-lacks-beauty-swasika-revealed)