60 -ാമത്തെ വയസിൽ 29 കിലോ കുറച്ച് ബോഡി ബിൽഡർ, സ്വപ്നത്തിലേക്ക് നടന്ന് മുൻ അഭിഭാഷക, വീഡിയോ

60 -ാമത്തെ വയസിൽ 29 കിലോ കുറച്ച് ബോഡി ബിൽഡർ, സ്വപ്നത്തിലേക്ക് നടന്ന് മുൻ അഭിഭാഷക, വീഡിയോ
Feb 2, 2023 04:09 PM | By Susmitha Surendran

അറുപത് വയസൊക്കെ ആകുമ്പോഴേക്കും മിക്കവാറും സ്ത്രീകള്‍ വീടിനകത്ത് തന്നെ ഇരിക്കാറാണ് പതിവ്. അല്ലെങ്കില്‍ അങ്ങനെയാവണം എന്നതാണ് സമൂഹം ശീലിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവിടെ ഒരു അറുപതുകാരി രണ്ടര വര്‍ഷം കൊണ്ട് 30 കിലോ കുറച്ച് ഒരു ബോഡി ബില്‍ഡര്‍ ആയിരിക്കുകയാണ്.

ഹവായിയിൽ നിന്നുള്ള ഇലീൻ ബ്ലോക്ക്, 2020 -ലാണ് ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. അന്ന് മുതലിങ്ങോട്ട് തന്‍റെ മാറ്റങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആളുകളുമായി പങ്ക് വെയ്ക്കുന്നുണ്ട്. ഇലീന്‍ ഇപ്പോള്‍ പരിശീലനം നല്‍കുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു.

ജോവാന്‍ മക്ഡോണാള്‍ഡിന്‍റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മുതലാണ് ഇലീന് വ്യായാമം ചെയ്യണം എന്ന് തോന്നിത്തുടങ്ങിയത്. അതോടെ അറുപതുകളില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യണമെന്നും ബോഡി ബില്‍ഡിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നും ഇലീന്‍ തീരുമാനിച്ചു.


ജോവാന്‍ 70 -കളിലാണ് തന്‍റെ യാത്ര തുടങ്ങുന്നത്. എന്നാല്‍, 61 -ാം പിറന്നാളിന് മുമ്പ് തന്നെ തടി കുറച്ച് ശരീരം പാകപ്പെടുത്തിയെടുക്കണം എന്ന് താന്‍ കരുതിയിരുന്നു എന്ന് ഇലീന്‍ പറയുന്നു. അങ്ങനെ 2020 ഫെബ്രുവരിയില്‍ അവര്‍ ഒരു തടി കുറക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും ഒരു വർഷം കൊണ്ട് തന്നെ 18 കിലോയോളം കുറക്കുകയും ചെയ്തു.

നേരത്തെ ഒരു അഭിഭാഷക ആയിരുന്നു ഇലീൻ. എപ്പോഴും ബോഡി ബിൽഡർ ആവണം എന്ന് സ്വപ്നം കണ്ടിരുന്ന ഇലീന് ജോലിക്കും കുട്ടികളെ നോക്കുന്നതിനും ഇടയിൽ ശരീരം നോക്കാനുള്ള അവസരം കിട്ടിയില്ല. അതിനാൽ തന്നെ അറുപതാമത്തെ വയസിൽ തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോഴാണ് അവൾ ആ സ്വപ്നത്തിലേക്ക് നടന്നത്.

രണ്ടര വർഷം കൊണ്ട് അവർ 29 കിലോ കുറച്ചു. അങ്ങനെ ഒരു കോച്ചിനെ സമീപിച്ച് അറുപതാമത്തെ വയസിലുള്ള ഒരാളെ പരിശീലിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിക്കുകയായിരുന്നു ഇലീൻ.

ശേഷം സ്വപ്നത്തിലേക്ക്, ബോഡി ബിൽഡറായി. മത്സരങ്ങളിലും ഷോകളിലും പങ്കെടുത്ത് തുടങ്ങി. ഇനിയും മത്സരങ്ങളിൽ പങ്കെടുക്കാൻ തന്നെയാണ് ഇലീന്റെ ആ​ഗ്രഹം. അതിനുള്ള പരിശീലനത്തിലാണ് അവർ.

Bodybuilder who lost 29kg at 60, ex-lawyer who walked towards the dream

Next TV

Related Stories
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories