---
title: "വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ച് സാമന്ത, കാരണം ഇത് ...."
english_title: "Samantha apologizes to Vijay Deverakonda's fans, because this ...."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94043/samantha-apologizes-to-vijay-deverakondas-fans-because-this"
published_at: "2023-02-02T12:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db598ce185d_samantha_vijay_devarkonda.jpg"
keywords: []
---

# വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ച് സാമന്ത, കാരണം ഇത് ....

> **Lead Summary:** സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ ദേവരകൊണ്ട ചിത്രങ്ങള്‍ മിക്കതും ഫ്‌ളോപ്പ് ആയതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഖുഷിക്കായി നടന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

## Article Content

സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. കഴിഞ്ഞ വര്‍ഷങ്ങളിലായി പുറത്തിറങ്ങിയ ദേവരകൊണ്ട ചിത്രങ്ങള്‍ മിക്കതും ഫ്‌ളോപ്പ് ആയതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഖുഷിക്കായി നടന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതിനിടെ ഖുഷി ഉപേക്ഷിച്ചു എന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ ശിവ നിര്‍വാണ വ്യക്തമാക്കിയിരുന്നു. ആ വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ അറിയിച്ചിരുന്നു.

ഖുഷിയുടെ ചിത്രീകരണം ആരംഭിക്കാന്‍ വൈകുന്നതില്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുകയാണ് സാമന്ത ഇപ്പോള്‍.

ചിത്രീകരണം പെട്ടെന്ന് തുടങ്ങും എന്നും താന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ഖുഷിയെ കുറിച്ച് അന്വേഷിച്ച ആരാധകന് സാമന്ത മറുപടി നല്‍കിയത്.

ഇതോടെ താരത്തെ ആശ്വസിപ്പിച്ച് വിജയ് ദേവരകൊണ്ടയുടെ ട്വീറ്റും എത്തി. ”ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ ആരോഗ്യത്തോടെ തിരിച്ചു വരുന്നതിനായി കാത്തിരിക്കുന്നു” എന്നാണ് ദേവരകൊണ്ട പറയുന്നത്. സാമന്തയുടെ മയോസൈറ്റിസ് രോഗബാധയെ ഉദ്ദേശിച്ചാണ് നടന്റെ ട്വീറ്റ്.

നന്ദിയുണ്ടെന്നായിരുന്നു സാമന്ത ഇതിന് മറുപടി നല്‍കിയത്. ഖുഷി അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ജയറാം, സച്ചിന്‍ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/94043/samantha-apologizes-to-vijay-deverakondas-fans-because-this)