---
title: "പ്രമുഖ താരത്തിനെ ഉദ്ഘാടനത്തിന് വിളിച്ചവര്‍ കുടുങ്ങി; അനുഭവം പങ്കുവെച്ച് ശ്രീനിവാസന്‍"
english_title: "Actor Srinivasan shares the experience of a shop owner who was cut off by calling a leading actor for the inauguration of a shop."
publisher: "moviemax.in"
canonical_url: "https://moviemax.in/news/94025/actor-srinivasan-shares-the-experience-of-a-shop-owner-who-was-cut-off-by-calling-a-leading-actor-for-the-inauguration-of-a-shop"
published_at: "2023-02-02T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db4c73b65b4_sreenivasan.jpg"
keywords: []
---

# പ്രമുഖ താരത്തിനെ ഉദ്ഘാടനത്തിന് വിളിച്ചവര്‍ കുടുങ്ങി; അനുഭവം പങ്കുവെച്ച് ശ്രീനിവാസന്‍

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ . നടൻ , സംവിധായകൻ എന്നീ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തി കൂടിയാണ് ഇദ്ദേഹം . ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .**

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ . നടൻ , സംവിധായകൻ എന്നീ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തി കൂടിയാണ് ഇദ്ദേഹം . ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .**

ഒരു കടയുടെ ഉദ്ഘാടനത്തിന് പ്രമുഖ നടനെ വിളിച്ച് വെട്ടിലായ കടയുടമയുടെ അനുഭവം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. മുമ്പൊരിക്കല്‍ കൈരളി ടിവിയില്‍ സംസാരിക്കവേയാണ് അദ്ദേഹം നടനെക്കുറിച്ച് മനസ്സുതുറന്നത്.

ശ്രീനിവാസന്റെ വാക്കുകള്‍**

‘ഞാന്‍ ഒരു പ്രധാന നടന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. അവിടെയുള്ള പ്രശ്‌നം എന്തെന്നാല്‍ ഏതെങ്കിലും ഒരു ദിവസം പെട്ടെന്ന് ഈ നടന്‍ പറയും ഇന്ന് ഷൂട്ടിംഗ് നടക്കില്ല കാഞ്ഞിരിപ്പിള്ളിയില്‍ ഉദ്ഘാടനം ഉണ്ടെന്ന്.

100-150 പേരുള്ള ലൊക്കേഷനില്‍ നിന്ന് ഇദ്ദേഹം ഉദ്ഘാടനത്തിന് പോവും’ ഒരിക്കല്‍ ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്യാന്‍ സമീപിച്ചു.

ഞാനങ്ങനെ മറ്റുള്ളവരെ പോലെ പണം വാങ്ങുന്നത് ശരിയല്ലല്ലോ അത് കൊണ്ട് എനിക്കൊരു വാച്ച് സന്തോഷത്തിനായി അവര്‍ തരട്ടെ എന്ന് പറഞ്ഞു. ഒരു വാച്ചിന്റെ പേരും പറഞ്ഞു. അവര്‍ക്ക് ഭയങ്കര സന്തോഷം ആയി .

‘ആ വാച്ച് അന്വേഷിച്ചപ്പോള്‍ അവിടെ ഒന്നും കിട്ടാനില്ല.രണ്ടര ലക്ഷം രൂപയാണ് ആ വാച്ചിന്റെ വില. അങ്ങനെ ആ ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങുന്നതിന് മുമ്പ് തന്നെ അയാള്‍ കടത്തിലായി എന്നാണ് കഥ. കഥയല്ല സത്യമാണ്. വേറൊരു അവസരത്തില്‍ ഇതേ ആള്‍ പ്രയോഗിച്ച സംഗതി എന്തെന്നാല്‍ എനിക്കൊരു ടിവി മതിയെന്ന് പറഞ്ഞു’.

‘ഈ ടിവി ഏകദേശം മൂന്ന് ലക്ഷം രൂപയോളം വിലയുള്ളതാണ്. ഇതിന്റെയൊക്കെ വില നോക്കി വെച്ച് ഇങ്ങനെ ആളുകള്‍ വരുമ്പോള്‍ പറയുകയാണ്. ഇങ്ങനെ മടുപ്പ് തോന്നി ഇവരൊന്നും ശരിയാവില്ല പുതുമുഖങ്ങള്‍ മതി എന്ന് ചില ആളുകള്‍ ചിന്തിക്കും’

### Related Links & Sources
- [Original Story Source](https://moviemax.in/news/94025/actor-srinivasan-shares-the-experience-of-a-shop-owner-who-was-cut-off-by-calling-a-leading-actor-for-the-inauguration-of-a-shop)