---
title: "സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്"
english_title: "Actress Sunny Leone injured during movie shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94014/actress-sunny-leone-injured-during-movie-shoot"
published_at: "2023-02-02T10:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db46b034028_sunny_leon.jpg"
keywords: []
---

# സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

> **Lead Summary:** ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള നടിയാണ് സണ്ണി ലിയോണ്‍. അതിന്റെ പകുതിയോളം കേരളത്തിലുമുണ്ട്. എവിടെയെങ്കിലും സണ്ണി വരുന്നു എന്ന് അറിഞ്ഞാല്‍ അവിടെ തടിച്ചു കൂടും ആരാധകര്‍.

## Article Content

ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള നടിയാണ് സണ്ണി ലിയോണ്‍. അതിന്റെ പകുതിയോളം കേരളത്തിലുമുണ്ട്. എവിടെയെങ്കിലും സണ്ണി വരുന്നു എന്ന് അറിഞ്ഞാല്‍ അവിടെ തടിച്ചു കൂടും ആരാധകര്‍.

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ സണ്ണി ലിയോണ്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറല്‍ ആവുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് പരിക്ക് പറ്റിയതിനെ കുറിച്ചാണ് ഇതില്‍ സണ്ണി പറയുന്നത് .

**

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ കാല്‍വിരലിനു പരിക്ക് സംഭവിച്ചു എന്ന് നടി അറിയിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഷൂട്ടിംഗ് വേഷത്തിലാണ് നടി എത്തിയത്.

വീഡിയോയി കാലില്‍ നിന്ന് ചോര ഒലിക്കുന്നതും സണ്ണി കാണിക്കുന്നുണ്ട്. ഈ സമയത്ത് സണ്ണിയെ പരിചരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു.

**

നി**രവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് താരമാണ് സണ്ണി ലിയോണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സണ്ണി ലിയോണി പങ്കുവച്ച ഒരു വീഡിയോയ്ക്ക് മലയാളികള്‍ നല്‍കിയ കരുതലാണ് ശ്രദ്ധനേടുന്നത്.

**

സണ്ണിയുടെ കാല്‍ മുറിഞ്ഞ് ചോര വരുന്നതാണ് വീഡിയോ. ഷൂട്ടിങ്ങിനിടയില്‍ പറ്റിയ മുറിവില്‍ കഴുകി മരുന്ന് വയ്ക്കുകയാണ് സണ്ണിയും കൂട്ടരും. മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റുകള്‍. കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് മുതല്‍ അമ്ബലത്തില്‍ മുറിവ് സംഹാര പൂജ നടത്തുമെന്ന് വരെ ആരാധകര്‍ പറയുന്നു.

'ഒരു തുള്ളി കണ്ണിരോടെ അല്ലാതെ ഇത് കണ്ട് തീര്‍ക്കാന്‍ കഴിയില്ല', 'എല്ലാ ഇന്ത്യന്‍ ആണ്‍കുട്ടികളുടെ നെഞ്ചിലും മുറിവ് പറ്റിയ നിമിഷം', 'നാളെ കേരളത്തില്‍ ഹര്‍ത്താല്‍', 'ഇന്ന് അമ്ബലത്തില്‍ മുറിവ് സംഹാര പൂജ ഞാന്‍ നടത്തിയിരിക്കും', 'എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ എനിക്ക് ഇത് ഒകെ എന്ത് വിഷമം ആകുന്നുണ്ട് എന്ന് അറിയാമോ, തമ്ബായി വേഗം മുറിവ് മറ്റും കെട്ടോ', എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/94014/actress-sunny-leone-injured-during-movie-shoot)