---
title: "എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു; തന്റെ ക്രഷ് തുറന്ന് പറഞ്ഞ് മാത്യു "
english_title: "I also had a similar crush on a sister; Mathew opens up about his crush"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94013/i-also-had-a-similar-crush-on-a-sister-mathew-opens-up-about-his-crush"
published_at: "2023-02-02T10:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db4677dda4f_mathew_1.jpg"
keywords: []
---

# എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു; തന്റെ ക്രഷ് തുറന്ന് പറഞ്ഞ് മാത്യു 

> **Lead Summary:** മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്. ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ക്രിസ്റ്റിയിലൂടെ സംഭവിക്കുന്നത്.

## Article Content

മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി റിലീസിന് തയ്യാറെടുക്കുകയാണ്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്. ഒരു ഇടവേളക്ക് ശേഷം മാളവിക മോഹന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ക്രിസ്റ്റിയിലൂടെ സംഭവിക്കുന്നത്.

പ്രേമം, ആനന്ദം, ഭീഷ്മപർവം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ക്രിസ്റ്റി. ഇപ്പോഴിത ക്രിസ്റ്റിയിൽ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മാത്യു. 'ഇന്റിമേറ്റ് സീൻ ഒന്നേയുള്ളു. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേറായ ശേഷവും ക്രിസ്റ്റിയിലെ എന്റെ കഥാപാത്രത്തിന് തന്നേക്കാൾ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്.' 'അതിനാൽ പ്രായം മാറുമ്പോൾ വരുന്ന വ്യത്യാസങ്ങളും ട്രാൻസിഷനും കാണിക്കുന്നുണ്ട്.

വെറുതെ ചെറിയ പ്രായത്തിൽ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയിൽ കാണിക്കുന്നുണ്ട്. കോളേജ് ഫൈനൽ‌ ഇയർ വരെയുള്ള ജേർണി പടത്തിലുണ്ട്. പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല.' . കുമ്പളങ്ങിയിൽ അഭിനയിച്ച ശേഷമാണ് സിനിമയോട് ഇഷ്ടം കൂടിയത്.' 'കുമ്പളങ്ങി ടീം എന്നെ ഒരുപാട് സിനിമകൾ കാണിച്ചിട്ടുണ്ട്.

റഫറൻസ് വെച്ച് അഭിനയം ഇംപ്രൂവ് ചെയ്യിപ്പിക്കാൻ വേണ്ടിയായിരുന്നു. ശേഷം സിനിമ സീരിയസായി വാച്ച് ചെയ്യാനും തുടങ്ങി. സിനിമയിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.' ഞാൻ ക്രിസ്റ്റിയുടെ കഥ പറഞ്ഞപ്പോൾ ചിലരൊക്കെ എന്നോട് പറഞ്ഞിരുന്നു തങ്ങൾക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നുവെന്നുമൊക്കെ. എനിക്ക് പക്ഷെ അത്തരത്തിൽ ഒരു പ്രണയമുണ്ടായിട്ടില്ല. പക്ഷെ ചെറിയ ക്രഷ് തോന്നിയിട്ടുണ്ട്' മാത്യു തോമസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94013/i-also-had-a-similar-crush-on-a-sister-mathew-opens-up-about-his-crush)