---
title: "മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും; ആരാധകരെ അമ്പരപ്പിച്ച് സാമന്ത"
english_title: "Jewelery worth three crores and a saree weighing thirty kilos; Samantha surprised her fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94004/jewelery-worth-three-crores-and-a-saree-weighing-thirty-kilos-samantha-surprised-her-fans"
published_at: "2023-02-02T10:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db3e4c7be42_samantha_pic_2.jpg"
keywords: []
---

# മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും; ആരാധകരെ അമ്പരപ്പിച്ച് സാമന്ത

> **Lead Summary:** കാത്ത് വാക്ക്ലെ രണ്ട് കാതൽ, യശോദ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം തെന്നിന്ത്യൻ കരിയറിന്റെ ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു . നായകന് പ്രേമിക്കാനുള്ള നായിക എന്നതിൽ നിന്നും മാറി ബി​ഗ് ബജറ്റ് സിനിമകൾ വരെ സാമന്ത വിജയിപ്പിച്ച് തുടങ്ങി. യശോദയാണ് അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം. താരമിപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ശാകുന്തളം എന്ന സിനിമയുടെ റിലീസിന് വേണ്ടിയാണ്.

## Article Content

കാത്ത് വാക്ക്ലെ രണ്ട് കാതൽ, യശോദ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം തെന്നിന്ത്യൻ കരിയറിന്റെ ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു . നായകന് പ്രേമിക്കാനുള്ള നായിക എന്നതിൽ നിന്നും മാറി ബി​ഗ് ബജറ്റ് സിനിമകൾ വരെ സാമന്ത വിജയിപ്പിച്ച് തുടങ്ങി. യശോദയാണ് അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം. താരമിപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ശാകുന്തളം എന്ന സിനിമയുടെ റിലീസിന് വേണ്ടിയാണ്.

യശോദയാണ് അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം. താരവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ശാകുന്തളം എന്ന സിനിമയുടെ റിലീസിന് വേണ്ടിയാണ്. മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17ന് സിനിമ തീയേറ്ററുകളിൽ എത്തും. ചിത്രം 3Dയിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനാണ് നിർമ്മാതാക്കൾ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില റിപ്പോർട്ടുകളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമായ ശകുന്തളയ്ക്ക് ധരിക്കാനായി മൂന്ന് കോടിയുടെ ഹെവി വർക്കുള്ള ആഭരണങ്ങളാണ് അണിയറപ്രവർത്തകർ ഉപയോ​ഗിച്ചിരിക്കുന്നത്. കൂടാതെ മുപ്പത് കിലോയോളം ഭാരമുള്ള ഹെവി വർക്കുള്ള സാരിയും സിനിമയ്ക്കായി സാമന്ത അണിഞ്ഞിട്ടുണ്ട്. 30 കിലോഗ്രാം ഭാരം വരുന്ന സാരി ധരിച്ച് ഒരാഴ്ചയോളം സാമന്ത അഭിനയിച്ചതായാണ് റിപ്പോർട്ട്. വസ്ത്രത്തിന്റെ ഭാരം മൂലം വന്ന ബുദ്ധിമുട്ടുകൾ അവ​ഗണിച്ചും കഷ്ടപ്പാടുകൾ സഹിച്ചുമാണ് സാമന്ത ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94004/jewelery-worth-three-crores-and-a-saree-weighing-thirty-kilos-samantha-surprised-her-fans)