---
title: "നാളെ കേരളത്തില്‍ ഹര്‍ത്താല്‍; സണ്ണിയുടെ മുറിവ് കണ്ട് ഹൃദയം തകര്‍ന്ന് മലയാളികള്‍"
english_title: "Hartal in Kerala tomorrow; Malayalees are heartbroken to see Sunny's injury"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93989/hartal-in-kerala-tomorrow-malayalees-are-heartbroken-to-see-sunnys-injury"
published_at: "2023-02-02T07:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db1825074ff_sunny.jpg"
keywords: []
---

# നാളെ കേരളത്തില്‍ ഹര്‍ത്താല്‍; സണ്ണിയുടെ മുറിവ് കണ്ട് ഹൃദയം തകര്‍ന്ന് മലയാളികള്‍

> **Lead Summary:** **നി**രവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് താരമാണ് സണ്ണി ലിയോണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സണ്ണി ലിയോണി പങ്കുവച്ച ഒരു വീഡിയോയ്ക്ക് മലയാളികള്‍ നല്‍കിയ കരുതലാണ് ശ്രദ്ധനേടുന്നത്.

## Article Content

**നി**രവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് താരമാണ് സണ്ണി ലിയോണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സണ്ണി ലിയോണി പങ്കുവച്ച ഒരു വീഡിയോയ്ക്ക് മലയാളികള്‍ നല്‍കിയ കരുതലാണ് ശ്രദ്ധനേടുന്നത്.

**

സണ്ണിയുടെ കാല്‍ മുറിഞ്ഞ് ചോര വരുന്നതാണ് വീഡിയോ. ഷൂട്ടിങ്ങിനിടയില്‍ പറ്റിയ മുറിവില്‍ കഴുകി മരുന്ന് വയ്ക്കുകയാണ് സണ്ണിയും കൂട്ടരും. മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റുകള്‍. കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് മുതല്‍ അമ്ബലത്തില്‍ മുറിവ് സംഹാര പൂജ നടത്തുമെന്ന് വരെ ആരാധകര്‍ പറയുന്നു.

'ഒരു തുള്ളി കണ്ണിരോടെ അല്ലാതെ ഇത് കണ്ട് തീര്‍ക്കാന്‍ കഴിയില്ല', 'എല്ലാ ഇന്ത്യന്‍ ആണ്‍കുട്ടികളുടെ നെഞ്ചിലും മുറിവ് പറ്റിയ നിമിഷം', 'നാളെ കേരളത്തില്‍ ഹര്‍ത്താല്‍', 'ഇന്ന് അമ്ബലത്തില്‍ മുറിവ് സംഹാര പൂജ ഞാന്‍ നടത്തിയിരിക്കും', 'എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ എനിക്ക് ഇത് ഒകെ എന്ത് വിഷമം ആകുന്നുണ്ട് എന്ന് അറിയാമോ, തമ്ബായി വേഗം മുറിവ് മറ്റും കെട്ടോ', എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/93989/hartal-in-kerala-tomorrow-malayalees-are-heartbroken-to-see-sunnys-injury)