---
title: " രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്, പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്; റോബിന്‍ രാധാകൃഷ്ണന്‍"
english_title: "Bigg Boss season 4 star Doctor Robin Radhakrishnan says he will enter politics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93980/bigg-boss-season-4-star-doctor-robin-radhakrishnan-says-he-will-enter-politics"
published_at: "2023-02-02T00:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dab2d0a69c8_robin.jpg"
keywords: []
---

#  രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്, പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്; റോബിന്‍ രാധാകൃഷ്ണന്‍

> **Lead Summary:** രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പറഞ്ഞ് ബി​ഗ് ബോസ് സീസൺ 4 താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു.

## Article Content

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പറഞ്ഞ് ബി​ഗ് ബോസ് സീസൺ 4 താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. രണ്ടര വർഷം കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താൽപര്യമെന്നും പല പാർട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിൻ പറഞ്ഞു.

> "എനിക്ക് ഒരു സിനിമ ചെയ്യണമെന്നുണ്ട്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്.

> അതാരാണെന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും നല്ല താല്‍പര്യമുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്", എന്ന് റോബിൻ പറയുന്നു. ഒരു പൊതു പരിപാടിയ്ക്കിടെ ആയിരുന്നു റോബിന്റെ പ്രതികരണം.

സ്വന്തം പാര്‍ട്ടിയായിരിക്കുമോ അതോ ജനങ്ങളുടെ പള്‍സ് അറിയുന്ന പാര്‍ട്ടിയായിരിക്കുമോ എന്ന ചോദ്യത്തിന്, ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞും ഇത്രയും നാള്‍ താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നതെന്നായിരുന്നു റോബിന്റെ മറുപടി.

തന്റെ അടുത്തഘട്ടം സിനിമ ചെയ്യുക എന്നതാണെന്നും ഇപ്പോൾ കുടുംബത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്നും റോബിൻ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ആകും സിനിമയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും താരം പറഞ്ഞു. രാഷ്ട്രീയത്തില്‍ അധികാരം വേണം.

അത് ആരെയും മുതലെടുക്കാന്‍ അല്ല. നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും റോബിന്‍ വ്യക്തമാക്കി. മലയാളം ബി​ഗ് ബോസ് സീസൺ നാലിലെ ഏറെ ജനപ്രീതി നേടിയ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നുവെങ്കിലും ബി​ബി 4ൽ മറ്റാർക്കും ലഭിക്കാത്ത ഫാൻ ബേസ് സ്വന്തമാക്കാൻ റോബിന് സാധിച്ചു. നിലവിൽ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് റോബിൻ. മോഡലും നടിയുമായ ആരതി പൊടിയുമായുള്ള വിവാഹം ഈ വർഷം നടക്കുമെന്ന് റോബിൻ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93980/bigg-boss-season-4-star-doctor-robin-radhakrishnan-says-he-will-enter-politics)