---
title: "കുടുംബത്തിലേക്ക് ഒരു കുഞ്ഞു വാവ കൂടി വരുന്നു; സന്തോഷം പങ്കുവെച്ച് താരം"
english_title: "A new baby comes to the family; The actor shared his happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93971/a-new-baby-comes-to-the-family-the-actor-shared-his-happiness"
published_at: "2023-02-01T23:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63daa91c3c725_shilpa_bala.jpg"
keywords: []
---

# കുടുംബത്തിലേക്ക് ഒരു കുഞ്ഞു വാവ കൂടി വരുന്നു; സന്തോഷം പങ്കുവെച്ച് താരം

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരികയും ആണ് ശില്പ ബാല. ആദ്യകാലത്ത് ശില്പ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര്‍ ഉണ്ട്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരികയും ആണ് ശില്പ ബാല. ആദ്യകാലത്ത് ശില്പ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര്‍ ഉണ്ട്.

കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ശില്‍പ. അനിയത്തിയുടെ സീമന്തം ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ശില്‍പ എത്തിയത്.

ചിന്നു തന്നെ എനിക്കൊരു ബേബിയാണ്. അവള്‍ക്കൊരു ബേബി എന്ന് പറയുമ്പോള്‍ എനിക്കങ്ങ് ചിന്തിക്കാന്‍ പറ്റുന്നില്ല. ആ ബേബിയെ ഞാന്‍ എന്ത് വിളിക്കുമെന്നായിരുന്നു ശില്‍പ ചോദിച്ചത്.

ഈ ദിനത്തില്‍ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരികള്‍ ആയിട്ടാണ് ശില്‍പ ശ്വേതയും എത്തിയത്. ചിത്രശേരി എല്ലാവരും ചേര്‍ത്തു പിടിക്കുന്നതും കാണാം. നമ്മുടെ കുടുംബം വലുതാവുകയാണ് കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ശ്വേതയെ ശില്‍പ വേദിയിലേക്ക് ക്ഷണിച്ചത്.

ശില്‍പയുടെ കുടുംബം കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. വാവയുടെ വരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. എല്ലാം നിനക്ക് ഒരുക്കി കഴിഞ്ഞു കുഞ്ഞേ എന്നായിരുന്നു നേരത്തെ ശില്‍പ പറഞ്ഞത്. എന്തായാലും താരത്തിന്റെ സന്തോഷത്തില്‍ ആരാധകരും പങ്കുചേര്‍ന്ന് .

### Related Links & Sources
- [Original Story Source](https://moviemax.in/news/93971/a-new-baby-comes-to-the-family-the-actor-shared-his-happiness)