---
title: "ഹോട്ട് ലുക്കില്‍ മലയാളി താരം; ചിത്രങ്ങൾ വൈറൽ "
english_title: "Malayali star in hot look; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93965/malayali-star-in-hot-look-pictures-go-viral"
published_at: "2023-02-01T23:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63daa37d60733_malavika.jpg"
keywords: []
---

# ഹോട്ട് ലുക്കില്‍ മലയാളി താരം; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** **ദു**ല്‍ഖറിനെയും വിജയുടേയുമെല്ലാം നായികയായി എത്തിയ താരമാണ് മാളവിക മോഹനന്‍. ജനിച്ചത് കണ്ണൂരിലാണെങ്കിലും മാളവിക പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. മമ്മൂട്ടി വഴിയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്.

## Article Content

**ദു**ല്‍ഖറിനെയും വിജയുടേയുമെല്ലാം നായികയായി എത്തിയ താരമാണ് മാളവിക മോഹനന്‍. ജനിച്ചത് കണ്ണൂരിലാണെങ്കിലും മാളവിക പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. മമ്മൂട്ടി വഴിയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്.

ദുല്‍ഖര്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് മലയാളി പ്രേക്ഷകര്‍ക്ക് മാളവിക റിയയായി. അത്രത്തോളം ആ കഥാപാത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു.

പിന്നീട് മലയാളം ഭാഷയ്ക്ക് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. പേട്ടയില്‍ രജനി കാന്തിനൊപ്പവും മാസ്റ്ററില്‍ വിജയ്‌ക്കൊപ്പവും തമിഴില്‍ തരംഗമായി. ഇപ്പോള്‍ മലയാളത്തില്‍ ക്രിസ്റ്റി എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

മാളവികയുടെ ഫോട്ടോഷൂട്ടുകള്‍ ഇപ്പോഴും വൈറലാകാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണിലധികം ഫോളോവെഴ്‌സ് ആണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93965/malayali-star-in-hot-look-pictures-go-viral)