---
title: "നിയന്ത്രണമില്ലാതെ മദ്യപിച്ചതില്‍ ഭാര്യ ചവിട്ടി പുറത്താക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍ "
english_title: "Wife kicks him out for uncontrollable drinking: Director opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93963/wife-kicks-him-out-for-uncontrollable-drinking-director-opens-up"
published_at: "2023-02-01T22:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9fda378b1_anurag.jpg"
keywords: []
---

# നിയന്ത്രണമില്ലാതെ മദ്യപിച്ചതില്‍ ഭാര്യ ചവിട്ടി പുറത്താക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍ 

> **Lead Summary:** **നി**യന്ത്രണമില്ലാതെ മദ്യപിച്ചതില്‍ ഭാര്യ ചവിട്ടി പുറത്താക്കിയെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേണീ എന്ന പരിപാടിയിലാണ് അനുരാഗിന്റെ തുറന്നു പറച്ചില്‍.

## Article Content

**നി**യന്ത്രണമില്ലാതെ മദ്യപിച്ചതില്‍ ഭാര്യ ചവിട്ടി പുറത്താക്കിയെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേണീ എന്ന പരിപാടിയിലാണ് അനുരാഗിന്റെ തുറന്നു പറച്ചില്‍.

1993ല്‍ മുംബൈയില്‍ എത്തിയതിന് പിന്നാലെ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി പറഞ്ഞ അനുരാഗ് 30 വര്‍ഷത്തിനിടെ മുംബൈ ഒരുപാട് മാറിയെന്നും കൂട്ടിച്ചേര്‍ത്തു.

*

'ഞാന്‍ സംവിധായകനായുള്ള ആദ്യ ചിത്രമായ പാഞ്ച് നിന്നുപോയി. ബ്ലാക്ക് ഫ്രൈഡേയാകട്ടെ റിലീസിന് മുന്‍പ് പ്രതിസന്ധിയിലായി. ഇതൊടെ ഡിപ്രഷനിലായി. മുറിയില്‍ അടച്ചിരിക്കാനും മദ്യപിക്കാനും ആരംഭിച്ചു. *

*ഒരു ഒന്നൊന്നര വര്‍ഷം യാതൊരു നിയന്ത്രണവുമില്ലാതെ കുടിച്ചു. ഇതോടെ ആദ്യ ഭാര്യയായിരുന്ന ആരതി ബജാജ് വീട്ടില്‍ നിന്നും എന്നെ പുറത്താക്കി. മക്കള്‍ക്ക് 4 വയസ്സ് മാത്രമായിരുന്നു അപ്പോള്‍ പ്രായം. വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. ഞാന്‍ വിഷാദരോഗത്തിന് അടിമയായിരുന്നു അപ്പോള്‍ '*- അനുരാഗ് കശ്യപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93963/wife-kicks-him-out-for-uncontrollable-drinking-director-opens-up)