---
title: "പ്രസം​ഗത്തിനിടെ കുഞ്ഞിന്റെ 'മമ്മൂക്ക' വിളി; നിറഞ്ഞ് ചിരിച്ച് മറുപടി നൽകി മമ്മൂട്ടി "
english_title: "Baby's 'mammooka' call during the speech; Mammootty replied with a full smile"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93933/babys-mammooka-call-during-the-speech-mammootty-replied-with-a-full-smile"
published_at: "2023-02-01T20:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da84a12b253_mamootty.jpg"
keywords: []
---

# പ്രസം​ഗത്തിനിടെ കുഞ്ഞിന്റെ 'മമ്മൂക്ക' വിളി; നിറഞ്ഞ് ചിരിച്ച് മറുപടി നൽകി മമ്മൂട്ടി 

> **Lead Summary:** മലയാളികളുടെ, കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച മമ്മൂട്ടി, ഇന്നും പ്രായഭേദമെന്യെ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

## Article Content

മലയാളികളുടെ, കേരളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച മമ്മൂട്ടി, ഇന്നും പ്രായഭേദമെന്യെ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

സമീപകാലത്ത് തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നടന്റെ പിആർഒയും മമ്മൂട്ടി ഷെയർ & കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസ്(robert.jins) ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസം​ഗിക്കുന്ന വീഡിയോയാണ് റോബർട്ട് പങ്കുവെച്ചത്. നടൻ പ്രസം​ഗിക്കുന്നതിനിടയിൽ ഒരു കുഞ്ഞ് മമ്മൂക്ക എന്ന് വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.

പെട്ടെന്ന് തന്നെ അദ്ദേഹം വിളികേൾക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ സദസിനെയും കുഞ്ഞിനെയും നോക്കി നിറഞ്ഞു ചിരിക്കുകയാണ് മമ്മൂട്ടി.

> തന്റെ മകനാണ് മമ്മൂട്ടിയെ വിളിച്ചതെന്നും റോബർട്ട് പറയുന്നു. "ആ വിളി, അതെന്റെ മകൻ ആണെന്ന് ഓർക്കുമ്പോൾ", എന്നാണ് റോബർട്ട് വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93933/babys-mammooka-call-during-the-speech-mammootty-replied-with-a-full-smile)