---
title: " ചാര്‍മിളയ്ക്ക് ആശ്വാസമായി നടന്‍ വിശാല്‍; മോശം കാലഘട്ടത്തിൽ കൂടെ നിന്ന വിശാലിനെ കുറിച്ച്  ചാര്‍മിള"
english_title: "Charmila about Vishal who stood by her during bad times. The star's words are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93891/charmila-about-vishal-who-stood-by-her-during-bad-times-the-stars-words-are-going-viral"
published_at: "2023-02-01T17:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da4f276f42c_charmila.jpg"
keywords: []
---

#  ചാര്‍മിളയ്ക്ക് ആശ്വാസമായി നടന്‍ വിശാല്‍; മോശം കാലഘട്ടത്തിൽ കൂടെ നിന്ന വിശാലിനെ കുറിച്ച്  ചാര്‍മിള

> **Lead Summary:**  പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാര്‍മിള . നിരവധി സിനിമകളിലൂടെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . താരം ഒന്നിലധികം വിവാഹം കഴിക്കുകയും അതെല്ലാം വേര്‍പിരിയുകയും ചെയ്‌തോടെ നടിയുടെ ദാമ്പത്യജീവിതവും പൂര്‍ണപരാജയമായി.

## Article Content

 പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാര്‍മിള . നിരവധി സിനിമകളിലൂടെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് . താരം ഒന്നിലധികം വിവാഹം കഴിക്കുകയും അതെല്ലാം വേര്‍പിരിയുകയും ചെയ്‌തോടെ നടിയുടെ ദാമ്പത്യജീവിതവും പൂര്‍ണപരാജയമായി.

ഏകമകനെ പഠിപ്പിക്കാനോ മുന്നോട്ട് ജീവിക്കാനോ വഴിയില്ലാത്ത അവസ്ഥയിൽ എത്തിയപ്പോൾ ഒടുവില്‍ മകനെ ഏറ്റെടുത്തതും പഠിപ്പിച്ചതുമൊക്കെ തെന്നിന്ത്യന്‍ നടന്‍ വിശാലായിരുന്നു. മോശം കാലഘട്ടത്തിൽ കൂടെ നിന്ന വിശാലിന്റെ നന്മയെ കുറിച്ച് മുന്‍പൊരിക്കല്‍ ചാര്‍മിള തന്നെ തുറന്ന് സംസാരിച്ചിരുന്നു.

ജീവിതത്തില്‍ പ്രണയവും വിവാഹവുമൊക്കെ വന്നതാണ് ചാര്‍മിളയുടെ പരാജയങ്ങള്‍ക്ക് കാരണമായത്. ആദ്യം നടന്‍ കിഷോര്‍ സത്യയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം അവസാനിച്ചു. ശേഷം നടി രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലിലേക്ക് എത്തി. നിലവില്‍ സിംഗിള്‍ മദറായി ജീവിക്കുകയാണ് ചാര്‍മിള.

മകനൊപ്പം ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തനിക്കുണ്ടായതെന്നാണ് നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തനിക്ക് സഹായവുമായി വന്നവരില്‍ നടന്‍ വിശാലിന്റെ പേരാണ് ചാര്‍മിള എടുത്ത് പറയുന്നത്.

മകന്റെ വിദ്യാഭ്യാസ ചെലവ് വിശാല്‍ ഏറ്റെടുക്കുകയും ആറ് വര്‍ഷത്തോളം അവനെ പഠിപ്പിക്കാനുള്ള തുക കൊടുത്തുവെന്നുമാണ് നടി പറഞ്ഞത്. വിശാലിന്റെ കാരുണ്യം കൊണ്ടാണ് കഴിഞ്ഞ ആറ് വര്‍ഷമായി എന്റെ മകന് കൃത്യമായി സ്‌കൂളില്‍ ഫീസ് അടക്കാന്‍ സാധിച്ചത്.

മാത്രമല്ല ഭര്‍ത്താവുമായി പിരിയുന്ന സമയത്ത് തന്റെ വശത്ത് ശക്തമായി നിലകൊണ്ടിരുന്നവരില്‍ ഒരാളും വിശാലായിരുന്നു. തന്നെയും മകനെയും കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിശാല്‍ സമയം കണ്ടെത്തുമായിരുന്നു. ദൈവം അദ്ദേഹത്തെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന മെസേജുകള്‍ താനങ്ങോട്ട് അയക്കുമായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു.

തന്നെ പോലെ ദുരിതമനുഭവിക്കുന്ന പലരുടെയും കുടുംബങ്ങള്‍ക്ക് പിന്തുണയുമായി എല്ലായിപ്പോഴും വിശാല്‍ ഉണ്ടാവാറുണ്ട്. അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ വേര്‍പാടിന് ശേഷം അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്തിരുന്ന 1800 വിദ്യാര്‍ഥികളുടെ കാര്യം താന്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് വിശാല്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ജീവകാരുണ്യ പ്രവൃത്തികളിലൂടെ പ്രശംസ പിടിച്ച് പറ്റാന്‍ നടന് സാധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93891/charmila-about-vishal-who-stood-by-her-during-bad-times-the-stars-words-are-going-viral)