---
title: "ഇപ്പോഴും മണി ഇവിടെ എവിടെയാെക്കെയോ ഉണ്ട്; മമ്മൂട്ടി"
english_title: "Mammootty's earlier words about Mani touched people's hearts."
publisher: "moviemax.in"
canonical_url: "https://moviemax.in/news/93853/mammoottys-earlier-words-about-mani-touched-peoples-hearts"
published_at: "2023-02-01T14:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da2d49cbfef_mammootty_and_kalabhavan_mani.jpg"
keywords: []
---

# ഇപ്പോഴും മണി ഇവിടെ എവിടെയാെക്കെയോ ഉണ്ട്; മമ്മൂട്ടി

> **Lead Summary:** മലയാള സിനിമയിൽ പ്രേക്ഷകരുടെ അതിരറ്റ സ്നേ​ഹം ലഭിച്ച കലാകാരൻ ആണ് അന്തരിച്ച കലാഭവൻ മണി . നടൻ മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും മണിയുടെ ഓർമകൾ ഇന്നും മനസ്സിലുണ്ട് . കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം.

## Article Content

മലയാള സിനിമയിൽ പ്രേക്ഷകരുടെ അതിരറ്റ സ്നേ​ഹം ലഭിച്ച കലാകാരൻ ആണ് അന്തരിച്ച കലാഭവൻ മണി . നടൻ മരിച്ചിട്ട് ആറ് വർഷം ആയെങ്കിലും മണിയുടെ ഓർമകൾ ഇന്നും മനസ്സിലുണ്ട് . കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം.

വില്ലൻ വേഷങ്ങളിലും മണി തിളങ്ങി. പിന്നീട് നായക വേഷത്തിലേക്ക് മണി ഉയർന്നു. കരിമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. മണിയുടെ വേർപാടിൽ ഏറെ ദുഃഖിച്ച നടനാണ് മമ്മൂട്ടി.

മണിയെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ജനങ്ങളുടെ ഹൃദയത്തിൽ തൊട്ടിരുന്നു. മനോജ് കെ ജയൻ, റിമി ടോമി എന്നിവരോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ സംസാരിക്കവെ ആണ് മമ്മൂട്ടി കലാഭവൻ മണിയെക്കുറിച്ച് സംസാരിച്ചത്. മണി നമ്മളെ വിട്ട് പോയി എന്ന് എനിക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

ഇപ്പോഴും മണി ഇവിടെ എവിടെയാെക്കെയോ ഉണ്ട്. നാട്ടിലെവിടെയോ ഷൂട്ടിലാണെന്നൊക്കെ ആണ് എന്റെ ധാരണ. വിശ്വസിക്കാനാവാത്തത് എന്ന് പറഞ്ഞാൽ അതൊരു പ്രയോ​ഗം മാത്രമായിട്ടുണ്ട്'. 'പക്ഷെ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. നിങ്ങളും ഒരുപാട് ഹൃദയത്തോട് ചേർത്ത് വെച്ചൊരു കലാകാരൻ ആണ് മണി.

മണിയുടെ പാട്ടുകളും സിനിമകളും. മണി മരിച്ചിട്ടും ആളുകൾ ആ വീടിന്റെ മുന്നിൽ ഒരു സ്മാരകം പോലെ പോയി നിൽക്കാറുണ്ട്' അന്യ സംസ്ഥാനങ്ങളിൽ നിന്നൊക്കെ ഒരു തീർത്ഥാടനം പോലെ മണിയുടെ വീട്ടിൽ കയറി പോവുന്ന ആളുകളുണ്ട്.

അത് വളരെ അപൂർവം പേർക്കേ സാധിച്ചിട്ടുള്ളൂ, സിദ്ധിച്ചിട്ടുള്ളൂ' 'മഹാഭാ​ഗ്യം ചെയ്ത ആളാണ് മണി. മലയാള സിനിമയും പാട്ടും നിങ്ങളും ഒക്കെ ഉള്ളിടത്തോളം കാലം മണി ഓർമ്മിപ്പിക്കപ്പെടും അങ്ങനെ പെട്ടെന്ന് നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞ് പോവുന്ന രൂപമല്ല,' മമ്മൂട്ടി പറഞ്ഞതിങ്ങനെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/93853/mammoottys-earlier-words-about-mani-touched-peoples-hearts)