---
title: "നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ;  ആശ ശരത്തിന്റെ പോസ്റ്റ് വൈറൽ "
english_title: "You are braver than you believe; Asha Sarath's post goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93833/you-are-braver-than-you-believe-asha-saraths-post-goes-viral"
published_at: "2023-02-01T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da16e6ebbd1_asha_sharath.jpg"
keywords: []
---

# നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ;  ആശ ശരത്തിന്റെ പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളി സിനിമ പ്രേമികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ആശ ശരത്. സഹ നടിയായും നായികയായും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ മകളും സിനിമ അരങ്ങേറ്റം കുറിച്ചിരുന്നു.

## Article Content

മലയാളി സിനിമ പ്രേമികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് ആശ ശരത്. സഹ നടിയായും നായികയായും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ മകളും സിനിമ അരങ്ങേറ്റം കുറിച്ചിരുന്നു.

മകൾ ഉത്തര ആയിരുന്നു സിനിമ അരങ്ങേറ്റം കുറിച്ചത്. ഖേട എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തരയുടെ സിനിമ അരങ്ങേറ്റം. ഇപ്പോഴിതാ മകള്‍ ഉത്തരയുടെ മറ്റൊരു നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് നടി ആശ ശരത്.

മകൾ യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ സന്തോഷം ആണ് ആശ പങ്കുവക്കുന്നത്. ‘എന്റെ കൊച്ചു പങ്കു യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.

എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ, വിചാരിച്ചതിനേക്കാള്‍ ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതല്‍ സ്നേഹിക്കപ്പെടുന്നവളുമാണ് നീ. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു’ ആശ ശരത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ആശയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമ്മെന്റുമായി എത്തുന്നത്.നടി ആശ ശരത്തിന്റെ മൂത്ത മകളാണ് ഉത്തര. 2021ലെ മിസ്സ് കേരള റണ്ണര്‍ അപ്പ് കൂടിയായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളിലും സജീവമാണ്.

മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും ഉത്തര അരങ്ങേറ്റം കുറിച്ചു.അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരയുടെ വിവാഹനിശ്ചയമായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/93833/you-are-braver-than-you-believe-asha-saraths-post-goes-viral)