---
title: "ദൈവം അവർക്ക് നൽകിയ ശിക്ഷയാണ് ഈ ഡിവോഴ്സ്; സന്തോഷ് വർക്കി "
english_title: "This divorce is God's punishment for them; Santosh Varki"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93823/this-divorce-is-gods-punishment-for-them-santosh-varki"
published_at: "2023-02-01T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da0cde4dc9d_santhosh_varkki.jpg"
keywords: []
---

# ദൈവം അവർക്ക് നൽകിയ ശിക്ഷയാണ് ഈ ഡിവോഴ്സ്; സന്തോഷ് വർക്കി 

> **Lead Summary:** നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ .അരുൺ എന്ന വ്യക്തിയെ ആണ് തരം വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

## Article Content

നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ .അരുൺ എന്ന വ്യക്തിയെ ആണ് തരം വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

എന്നാൽ അടുത്തിടെ ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു. ഇതിനെ തുടർന്ന് ആണ് ഇരുവരും തമ്മിൽ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ സന്തോഷ് വർക്കി പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

> “പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും” എന്നാണ് സന്തോഷ് വർക്കി പറയുന്നത്. നടിമാരെ വിവാഹം ചെയ്താൽ സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്ന് പറയുന്നത് വളരെ സത്യമാണ് എന്നും അവർ വളരെ ഇമോഷണൽ ആയിട്ടുള്ള ആളുകളാണ് എന്നും പല നടിമാരും നാല് വിവാഹം വരെ ചെയ്തിട്ടുണ്ട് എന്നും ആണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്.

ഒരു ആമുഖമായി ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞതിനുശേഷം ആണ് താരം ഭാമയുടെ ഡിവോഴ്സ് കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഭാമയുടെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനുശേഷം മൊഴിമാറ്റി പറയുകയായിരുന്നു എന്നാണ് സന്തോഷ് വർക്കി പറയുന്നത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ആയിരുന്നു ഭാമ മൊഴി മാറ്റി പറഞ്ഞത്.

മൊഴി മാറ്റുവാൻ ഉള്ള കാരണം ഇനി നടിക്ക് ഇതിന്റെ പുറകെ പോകാൻ വയ്യാത്തതുകൊണ്ടാണ് എന്നാണ് സന്തോഷ് പറയുന്നത്. കുടുംബ ജീവിതം ഒക്കെ നോക്കി മുന്നോട്ടു പോകണം എന്നുള്ളത് കൊണ്ടാണ് നടി മൊഴിമാറ്റി പറഞ്ഞത് എന്നും അതുകൊണ്ട് ദൈവം അവർക്ക് നൽകിയ ശിക്ഷയാണ് ഈ ഡിവോഴ്സ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.

അതേസമയം നിരവധി ആളുകൾ ആണ് ഇതിന് താഴെ വളരെ മോശം കമന്റുകൾ ചെയ്തുകൊണ്ട് എത്തുന്നത്. അവർ മൊഴിമാറ്റി പറഞ്ഞതുകൊണ്ട് ചെയ്തത് തെറ്റാണ് എന്നും പക്ഷേ അവർ ഇതുപോലെ തകർന്നു നിൽക്കുന്ന ഒരു അവസ്ഥയിൽ അവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/93823/this-divorce-is-gods-punishment-for-them-santosh-varki)