---
title: "എയർപോർട്ടിൽ വച്ച് നടിക്ക് ദുരനുഭവം, ഖുശ്ബുവിനെതിരെ മോശം പെരുമാറ്റം"
english_title: "Bad experience for the actress at the airport, misbehavior against Khushbu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93774/bad-experience-for-the-actress-at-the-airport-misbehavior-against-khushbu"
published_at: "2023-02-01T09:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9ea2bdff98_KHUSHBU_FF.jpg"
keywords: []
---

# എയർപോർട്ടിൽ വച്ച് നടിക്ക് ദുരനുഭവം, ഖുശ്ബുവിനെതിരെ മോശം പെരുമാറ്റം

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഖുശ്ബു. ഒരു നടി എന്നതിന് പുറമേ ഒരു ബിജെപി നേതാവ് കൂടിയാണ് താരം. ഇപ്പോൾ താരത്തിന് വളരെ ഒരു മോശം അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്. എയർ ഇന്ത്യ ഫ്ലൈറ്റിൽ വച്ചാണ് താരത്തിന് മോശം അനുഭവം നേരിടേണ്ടി വന്നത്. താരം തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇതിൽ ആരാധകരും രാഷ്ട്രീയപ്രവർത്തകരും ഇപ്പോൾ ഒരുപോലെ പ്രക്ഷോഭവുമായി വന്നിരിക്കുകയാണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഖുശ്ബു. ഒരു നടി എന്നതിന് പുറമേ ഒരു ബിജെപി നേതാവ് കൂടിയാണ് താരം. ഇപ്പോൾ താരത്തിന് വളരെ ഒരു മോശം അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്. എയർ ഇന്ത്യ ഫ്ലൈറ്റിൽ വച്ചാണ് താരത്തിന് മോശം അനുഭവം നേരിടേണ്ടി വന്നത്. താരം തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. ഇതിൽ ആരാധകരും രാഷ്ട്രീയപ്രവർത്തകരും ഇപ്പോൾ ഒരുപോലെ പ്രക്ഷോഭവുമായി വന്നിരിക്കുകയാണ്.

ഒരു വീൽചെയർ കിട്ടുവാൻ താരത്തിന് ചെന്നൈ എയർപോർട്ടിൽ അരമണിക്കൂർ കാത്തു നിൽക്കേണ്ടി വന്നു എന്നാണ് പറയുന്നത്. ഇതാണോ ഇപ്പോൾ ഇത്ര വലിയ കാര്യം എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. പക്ഷേ കാര്യം മുഴുവൻ മനസ്സിലാക്കിയശേഷം മാത്രം പ്രതികരിക്കുക. മുട്ടുവേദന അനുഭവപ്പെടുന്ന ഒരു യാത്രക്കാരനെ കൊണ്ടുപോകണമെങ്കിൽ അടിസ്ഥാനപരമായ സൗകര്യമായ വീൽചെയർ പോലും ഇല്ലാത്ത ഒരു കമ്പനി ആണോ എയർ ഇന്ത്യ? മറ്റു എയർലൈൻസിൽ നിന്നും വീൽചെയർ കൊണ്ടുവരുന്നത് വരെ തനിക്ക് അരമണിക്കൂർ എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്.

അതേസമയം അരമണിക്കൂർ നിന്നത് ആണോ ഇപ്പോൾ വലിയ കാര്യം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? താരത്തിന് ലിഗ്മൻ്റ് പ്രശ്നമുണ്ട്. അത് ഉള്ളവർക്ക് അരമണിക്കൂർ പോയിട്ട് 5 മിനിറ്റ് പോലും കാത്തുനിൽക്കുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് നൽകുക. മലയാളികളുടെ മഹാനടൻ മമ്മൂട്ടി അടക്കമുള്ളവർ ഈ പ്രശ്നത്തിലൂടെ കടന്നുപോകുന്നുണ്ട്. അതേസമയം രാജ്യത്തെ ഏറ്റവും മികച്ച എയർ സർവീസുകളിൽ ഒന്നാണ് എയർ ഇന്ത്യ. 

അതുകൊണ്ടുതന്നെ എന്തായാലും ഇവർ വേണ്ട നടപടികൾ സ്വീകരിക്കും എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് ഇപ്പോൾ വലിയ ചിന്താ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. കാരണം എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി യാത്രക്കാരന്റെ സൗകര്യം മാത്രം നോക്കുന്ന സംഘടനയാണ് എയർ ഇന്ത്യ. എന്തായാലും എയർ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ ഒരു മോശം അനുഭവം താരത്തിന് നേരിടേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ് ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/93774/bad-experience-for-the-actress-at-the-airport-misbehavior-against-khushbu)