---
title: "‘ഇദ്ദേഹവുമായി പ്രണയത്തില്‍ ആവാതിരിക്കുന്നതെങ്ങനെ?;അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ചിത്രവുമായി നടി ഖുശ്ബു,കമന്റുകൾ കണ്ടോ..?"
english_title: "Actress Khushbu with a picture with Arvind Swamy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93773/actress-khushbu-with-a-picture-with-arvind-swamy"
published_at: "2023-02-01T09:44:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9e71d29e70_KHUSHBU.jpg"
keywords: []
---

# ‘ഇദ്ദേഹവുമായി പ്രണയത്തില്‍ ആവാതിരിക്കുന്നതെങ്ങനെ?;അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ചിത്രവുമായി നടി ഖുശ്ബു,കമന്റുകൾ കണ്ടോ..?

> **Lead Summary:** **തെ**ന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഖുശ്ബു. മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഖുശ്ബുവിന് നിരവധി ആരാധകര്‍ തന്നെയുണ്ട്. സിനിമ കൂടാതെ സീരിയലിലും സജീവമാണ് താരം. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും സജീവമാണ് താരം. വാരിസ് എന്ന ചിത്രത്തിലായിരുന്നു ഖുശ്ബു അവസാനമായി അഭിനയിച്ചത്.എന്നാല്‍ താരത്തിന്റെ ഭാഗം സമയദൈര്‍ഘ്യത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ വെട്ടി കളഞ്ഞിരുന്നു.

## Article Content

**തെ**ന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് ഖുശ്ബു. മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഖുശ്ബുവിന് നിരവധി ആരാധകര്‍ തന്നെയുണ്ട്. സിനിമ കൂടാതെ സീരിയലിലും സജീവമാണ് താരം. അഭിനയം കൂടാതെ രാഷ്ട്രീയത്തിലും സജീവമാണ് താരം. വാരിസ് എന്ന ചിത്രത്തിലായിരുന്നു ഖുശ്ബു അവസാനമായി അഭിനയിച്ചത്.എന്നാല്‍ താരത്തിന്റെ ഭാഗം സമയദൈര്‍ഘ്യത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ വെട്ടി കളഞ്ഞിരുന്നു.

നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി എത്താനുണ്ട്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിത താരം പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നടന്‍ അരവിന്ദ് സ്വാമിക്കൊപ്പമുള്ള ചിത്രങ്ങളാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

‘ഇദ്ദേഹവുമായി പ്രണയത്തില്‍ ആവാതിരിക്കുന്നതെങ്ങനെ? എന്റെ സ്വപ്നം’ എന്ന അടിക്കുറിപ്പോടെയാണ് അരവിന്ദ് സ്വാമിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ ഖുശ്ബു പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇദ്ദേഹവുമായി ആര്‍ക്കാണ് പ്രണയത്തില്‍ ആവാതിരിക്കാന്‍ സാധിക്കുക എന്നാണ് കമന്റായി ആരാധകര്‍ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93773/actress-khushbu-with-a-picture-with-arvind-swamy)