---
title: "ഈ വര്‍ഷവും ലാലേട്ടന് മോശം വര്‍ഷമായിരിക്കുമോ...?എലോണ്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകുമോയെന്ന് ആരാധകർ "
english_title: "Fans wonder if this year will be a bad year for Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93771/fans-wonder-if-this-year-will-be-a-bad-year-for-mohanlal"
published_at: "2023-02-01T09:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9e4f343d83_MOHAN_LAL_F.jpg"
keywords: []
---

# ഈ വര്‍ഷവും ലാലേട്ടന് മോശം വര്‍ഷമായിരിക്കുമോ...?എലോണ്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമാകുമോയെന്ന് ആരാധകർ 

> **Lead Summary:** **ഹി**റ്റ് കൂട്ടുകെട്ടായ ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. അതുകൊണ്ട് തന്നെ വന്‍ പ്രതീക്ഷയോടെ ആയിരുന്നു ചിത്രത്തിനായി ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങുകയാണ് എന്നാണ് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്നത്.

## Article Content

**ഹി**റ്റ് കൂട്ടുകെട്ടായ ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. അതുകൊണ്ട് തന്നെ വന്‍ പ്രതീക്ഷയോടെ ആയിരുന്നു ചിത്രത്തിനായി ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങുകയാണ് എന്നാണ് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്നത്.

‘എലോണ്‍’ തിയേറ്ററുകളില്‍ എത്തി നാലാം ദിനം പിന്നീടുമ്പോള്‍ 68 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ജനുവരി 26 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറങ്ങള്‍ അനുസരിച്ച്, നാല് ദിവസം കൊണ്ട് 68 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇത്.

ചിത്രത്തിന്റെ ബഡ്ജറ്റ് 2.5 കോടിയാണ്. ഈ തുക പോലും തിരികേ കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് കണക്ക് കൂട്ടുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായതോടെ മോഹന്‍ലാല്‍ ആരാധകര്‍ ഭയത്തിലാണ്.ഈ വര്‍ഷവും ലാലേട്ടന് മോശം വര്‍ഷമായിരിക്കുമോയെ എന്നാണ് ആരാധകരുടെ ഭയം. ചിത്രത്തില്‍ കാളിദാസ് എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് കൊച്ചിയിലെ ഒരു പ്രമുഖ ഫ്‌ലാറ്റില്‍ താമസം തുടങ്ങുന്ന കാളിദാസനെ കേന്ദ്രീകരിച്ചാണ് കഥ.

‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ് മാക്‌സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്‌സ് ബിജോയ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93771/fans-wonder-if-this-year-will-be-a-bad-year-for-mohanlal)