---
title: "പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും;നടി ഭാമയുടെ വിവാഹമോചന വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി സന്തോഷ് വർക്കി"
english_title: "If Poten Chetty cheats, Chetty will be cheated by God; Santhosh Varki against actress Bhama's divorce news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93754/if-poten-chetty-cheats-chetty-will-be-cheated-by-god-santhosh-varki-against-actress-bhamas-divorce-news"
published_at: "2023-02-01T07:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9c4b7c7694_bhama_pic.jpg"
keywords: []
---

# പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും;നടി ഭാമയുടെ വിവാഹമോചന വാർത്തയ്‌ക്കെതിരെ പ്രതികരണവുമായി സന്തോഷ് വർക്കി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് താരംമലയാള സിനിമയിലേക്ക് ചുവട് വച്ചത് . അരുൺ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത് . ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട് . എന്നാൽ അടുത്തിടെ ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് താരംമലയാള സിനിമയിലേക്ക് ചുവട് വച്ചത് . അരുൺ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത് . ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട് . എന്നാൽ അടുത്തിടെ ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു.

> ഇതിനെ തുടർന്ന് ആണ് ഇരുവരും തമ്മിൽ വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തകൾ ഇപ്പോൾ പ്രചരിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.“പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും” എന്നാണ്അദ്ദേഹം പറഞ്ഞത്‌ . നടിമാരെ വിവാഹം ചെയ്താൽ സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്ന് പറയുന്നത് വളരെ സത്യമാണ് എന്നും അവർ വളരെ ഇമോഷണൽ ആയിട്ടുള്ള ആളുകളാണ് എന്നും പല നടിമാരും നാല് വിവാഹം വരെ ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു.

ഒരു ആമുഖമായി ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞതിനുശേഷം ആണ് താരം ഭാമയുടെ ഡിവോഴ്സ് കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഭാമയുടെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനുശേഷം മൊഴിമാറ്റി പറയുകയായിരുന്നു എന്നും . മൊഴി മാറ്റുവാൻ ഉള്ള കാരണം ഇനി നടിക്ക് ഇതിന്റെ പുറകെ പോകാൻ വയ്യാത്തതുകൊണ്ടാണ് എന്നാണ് സന്തോഷ് പറയുന്നത്. കുടുംബ ജീവിതം ഒക്കെ നോക്കി മുന്നോട്ടു പോകണം എന്നുള്ളത് കൊണ്ടാണ് നടി മൊഴിമാറ്റി പറഞ്ഞത് എന്നും അതുകൊണ്ട് ദൈവം അവർക്ക് നൽകിയ ശിക്ഷയാണ് ഈ ഡിവോഴ്സ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ആയിരുന്നു ഭാമ മൊഴി മാറ്റി പറഞ്ഞത് അതേസമയം നിരവധി ആളുകൾ ആണ് ഇതിന് താഴെ വളരെ മോശം കമന്റുകൾ ചെയ്തുകൊണ്ട് എത്തുന്നത്. അവർ മൊഴിമാറ്റി പറഞ്ഞതുകൊണ്ട് ചെയ്തത് തെറ്റാണ് എന്നും പക്ഷേ അവർ ഇതുപോലെ തകർന്നു നിൽക്കുന്ന ഒരു അവസ്ഥയിൽ അവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം നടിയുടെ വിവാഹമോചന വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93754/if-poten-chetty-cheats-chetty-will-be-cheated-by-god-santhosh-varki-against-actress-bhamas-divorce-news)