---
title: "എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നടി"
english_title: "The actress shared her ordeal with Air India"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93734/the-actress-shared-her-ordeal-with-air-india"
published_at: "2023-01-31T22:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d948df3bfd1_kushbu.jpg"
keywords: []
---

# എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നടി

> **Lead Summary:** **എ**യര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഒരു വീല്‍ചെയര്‍ കിട്ടാന്‍ ചെന്നൈ വിമാനത്താവളത്തില്‍ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു വിമര്‍ശിച്ചു.

## Article Content

**എ**യര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച്‌ നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഒരു വീല്‍ചെയര്‍ കിട്ടാന്‍ ചെന്നൈ വിമാനത്താവളത്തില്‍ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു വിമര്‍ശിച്ചു.

* ‌'മുട്ട് വേദനയോടെ വരുന്ന ഒരു യാത്രക്കാരനെ കൊണ്ട് പോകാന്‍ വേണ്ട അടിസ്ഥാന സൗകര്യമായ ഒരു വീല്‍ചെയര്‍ പോലും നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിച്ചില്ല. *

*മറ്റൊരു എയര്‍ലൈന്‍സില്‍ നിന്നും വീല്‍ചെയര്‍ കൊണ്ടു വരുന്നത് വരെ കാലിന്റെ ലിഗമെന്റിന് പ്രശ്‌നമുള്ള എനിക്ക് 30 മിനിറ്റ് ചെന്നൈ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതായി വന്നു'*- എയര്‍ ഇന്ത്യ ടാഗ് ചെയ്തുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തു.

ഖുശ്ബുവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച്‌ എയര്‍ഇന്ത്യ രംഗത്തെത്തി. വിഷയം ചെന്നൈ വിമാനത്താവളത്തിലെ സംഘവുമായി ബന്ധപ്പെട്ട് ഉടന്‍ പരിഹരിക്കാമെന്നും എയര്‍ലൈന്‍ റീട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/93734/the-actress-shared-her-ordeal-with-air-india)